പഹൽഗാം ആക്രമണത്തിനെതിരെ പാകിസ്താന് നേരെ ഇന്ത്യൻ സൈനിക നടപടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. ഇന്ത്യയുടെ ദേഹത്ത് ആരെങ്കിലും തൊട്ടാൽ പിന്നെ അവരുടെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കുമെന്ന് ജയസൂര്യ പറഞ്ഞു. കൊല്ലം കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു താരം.
ജയസൂര്യയുടെ ഹിറ്റ് ചിത്രമായ ആടിന്റെ മൂന്നാം ഭാഗവുമായി ബന്ധപ്പെട്ടുള്ള ആരാധകരുടെ ചോദ്യത്തിനിടെയാണ് താരത്തിന്റെ പ്രതികരണം. ആട് സിനിമയിലെ ഡയലോഗിനോട് സാമ്യപ്പെടുത്തിയായിരുന്നു ജയസൂര്യയുടെ വാക്കുകൾ.
“ഇന്ത്യയുടെ ദേഹത്ത് ആരെങ്കിലും തൊട്ടാൽ പിന്നെ അവരുടെ വിധിയെഴുതുന്നത് ഇന്ത്യയായിയിരിക്കും. അതുപോലെയാണ് കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യ- പാകിസ്താൻ യുദ്ധം നടക്കുന്നു. ഇത് എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടാൻ പ്രാർത്ഥിക്കുന്നുവെന്നും” ജയസൂര്യ പറഞ്ഞു.