കണ്ണൂർ : കണ്ണൂർ നഗരത്തിൽ ഗതാഗത കുരുക്ക് അതിരൂക്ഷമായി തുടരുന്നു. രാവിലെയും വൈകിട്ടും വാഹനങ്ങൾ കൂടുതൽ നിരത്തിലിറങ്ങുന്ന സമയത്ത് അതിഭീകരമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ചെറുതും വലുതുമായ വാഹനങ്ങളും കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകളും കുരുക്കിൽ പ്പെട്ട് വഴിയിൽ കിടക്കുകയാണ്.
ആംബുലൻസുകൾ പോലും വഴിയിൽ മേലെ ചൊവ്വയിൽ ഓവർ ബ്രിഡ്ജ് പ്രവൃത്തി തുടങ്ങിയതും മഴ മാറിയപ്പോൾ നടത്തുന്ന റോഡിലെ കുഴിയടപ്പും റോഡരികിലെ പാർക്കിങ്ങും ഗതാഗത കുരുക്കിൻ്റെ തീവ്രത കൂട്ടുകയാണ് ഈ സമയങ്ങളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മാത്രമാണ് പൊലിസിൻ്റെയും ഹോം ഗാർഡിൻ്റെയും സാന്നിദ്ധ്യമുള്ളത്. ഗതാഗത കുരുക്ക് പരിഹരിക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.