വൃഷഭയുടെ ട്രെയ്‌ലർ പുറത്ത്

07:59 PM Dec 17, 2025 | Kavya Ramachandran

മോഹൻലാൽ രണ്ട വ്യത്യസ്ത വേഷങ്ങളിൽ എത്തുന്ന പാൻ ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രം വൃഷഭയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. വർത്തമാന കാലത്തും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപും നടക്കുന്ന രണ്ട സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം. വർഷങ്ങൾക്ക് ശേഷം പുനർജനിക്കുന്ന അച്ഛന്റെയും മകന്റെയും കഥയാണ് വൃഷഭ പറയുന്നതെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.

ട്രെയ്‌ലർ കണ്ട ആരാധകർക്ക് ഒരു സർപ്രൈസും അണിയറപ്രവർത്തകർ മാറ്റി വെച്ചിരുന്നു. മോഹൻലാൽ രണ്ട ഗെറ്റപ്പുകളിൽ അഭിനയിക്കുന്ന കാര്യം അറിയാമായിരുന്നുവെങ്കിലും മോഹൻലാലിൻറെ മാസ്റ്റർപീസ് ഐറ്റം മുണ്ട് മടക്കി കുത്തിയുള്ള സംഘട്ടന രംഗം ട്രെയിലറിൽ കണ്ട ആരാധകർ ആകാംക്ഷയിലാണ്.

ചിലർ പ്രസ്തുത രംഗത്തിലെ മോഹൻലാലിൻറെ ലുക്കിനെ ആറാട്ട് എന്ന ചിത്രത്തിലെ നെയ്യാറ്റിൻകര ഗോപനുമായി താരതമ്യം ചെയ്യുന്നുമുണ്ട് എന്നതും ശ്രദ്ധേയമാണ്. ഒപ്പം ചിത്രത്തിൽ നിരവധി സംഘട്ടന രംഗങ്ങളുണ്ട് എന്ന് ട്രെയിലറിൽ കാണാം. മോഹൻലാലിനൊപ്പം റോഷൻ മെക്ക, ഷന്യ കപൂർ, സിമ്രാൻ, ഗരുഡ റാം, രാഗിണി ദ്വിവെടി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.