+

48 എംപി ട്രിപ്പിൾ ഫ്യൂഷൻ ക്യാമറകൾ, വലിയ ബാറ്ററി; കരുത്തറിയിച്ച് ഐഫോൺ 17 പ്രോ

ആപ്പിൾ ഏറ്റവും പുതിയ സ്‍മാർട്ട്‍ഫോൺ ലൈനപ്പിൽ ഐഫോൺ 17 പ്രോ അവതരിപ്പിച്ചപ്പോൾ തെളിഞ്ഞത് കരുത്ത്

കാലിഫോർണിയ: ആപ്പിൾ ഏറ്റവും പുതിയ സ്‍മാർട്ട്‍ഫോൺ ലൈനപ്പിൽ ഐഫോൺ 17 പ്രോ അവതരിപ്പിച്ചപ്പോൾ തെളിഞ്ഞത് കരുത്ത്. പുത്തൻ ഡിസൈൻ, 6.9 ഇഞ്ച് പ്രോ ഡിസ്‍പ്ലെ, 48 എംപി ട്രിപ്പിൾ ഫ്യൂഷൻ ക്യാമറകൾ, 18 എംപി സെൻറർ സ്റ്റേജ് സെൽഫി ക്യാമറ, പുതിയ എ19 പ്രോ ചിപ്, വലിയ ബാറ്ററി, ഉയർന്ന ബാറ്ററി ലൈഫ്, ആപ്പിൾ ഇൻറലിജൻസ്, പുതിയത് ഉൾപ്പടെ മൂന്ന് നിറങ്ങൾ, അലിമിനിയം ബോഡി, ആദ്യമായി വേപ്പർ ചേമ്പർ കൂളിംഗ്, സെറാമിക് ഷീൽഡ് 2 കോട്ടിംഗ്, എന്നിങ്ങനെ ഗംഭീര ഫീച്ചറുകളോടെയാണ് ആപ്പിൾ ഐഫോൺ 17 പ്രോ അവതരിപ്പിച്ചത്. ക്യാമറ കൺട്രോൾ, ആക്ഷൻ ബട്ടൺ എന്നിവയും ഐഫോൺ 17 പ്രോയിലുണ്ട്.
ഐഫോൺ 17 പ്രോ സ്പെസിഫിക്കേഷനുകൾ
ഡൂറബിളിറ്റി മനസിൽ കണ്ട് ആപ്പിൾ നിർമ്മിച്ചതാണ് ഐഫോൺ 17 പ്രോ. വലിയ 6.9 ഇഞ്ചാണ് ഡിസ്‍പ്ലെ സൈസ്. ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി 17 പ്രോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു എന്ന് ആപ്പിൾ വ്യക്തമാക്കി. എ19 പ്രോ ചിപ്പിൽ തയ്യാറാക്കിയിരിക്കുന്ന ഐഫോൺ 17 പ്രോയിൽ വേപ്പർ ചേമ്പർ കൂളിംഗ് സംവിധാനം അടങ്ങിയിരിക്കുന്നു. ഇതാദ്യമായാണ് ആപ്പിൾ ഐഫോണിലേക്ക് വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം കൊണ്ടുവരുന്നത്. സ്പേസ് ഓറഞ്ച് സഹിതം മൂന്ന് നിറങ്ങൾ പ്രോയുടെ മാറ്റ് കൂട്ടുന്നു. ടൈറ്റാനിയം ബോഡിക്ക് പകരം അലുമിനിയം ബോഡി ഉൾപ്പെടുത്തി. 
ഐഫോൺ 17 പ്രോ ക്യാമറ ഫീച്ചറുകൾ
ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി പ്രേമികളെ കയ്യിലെടുക്കുന്നതാണ് ഐഫോൺ 17 പ്രോയുടെ ക്യാമറ ഫീച്ചറുകൾ. 48 എംപി ഫ്യൂഷൻ അൾട്രാ-വൈഡ്, 48 എംപി ഫ്യൂഷൻ ടെലിഫോട്ടോ, 48 എംപി ഫ്യൂഷൻ മെയിൻ ക്യാമറ എന്നിവയാണ് റിയർ ക്യാമറ വിഭാഗത്തിൻറെ കരുത്ത്. ഐഫോൺ 17ൽ രണ്ടും എയറിൽ ഒന്നും 48 മെഗാപിക്‍സൽ ക്യാമറയേയുള്ളൂ. 48 എംപിയുടെ പുതിയ ഫ്യൂഷൻ ടെലിഫോട്ടോ ക്യാമറയാണ് ഐഫോൺ 17 പ്രോയിൽ ഏറ്റവും ആകർഷണം. ഐഫോൺ 17 പ്രോ 8എക്‍സ് ഒപ്റ്റിക്കൽ സൂം നൽകുന്നു. ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൂം കപ്പാസിറ്റിയാണിത്. ഐഫോൺ 17 പ്രോ 31 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് നൽകും. ഐഫോൺ 17 പ്രോ മാക്സിൽ ഇത് 37 മണിക്കൂർ വരെയാണ്
facebook twitter