തൃശൂർ : അതിരപ്പള്ളിയിലെ ഏഴാറ്റുമുഖം ഗണപതി എന്ന് വിളിക്കുന്ന കാട്ടാനയ്ക്ക് പരുക്ക്. രണ്ട് ദിവസമായി കാട്ടാനയുടെ കാൽപ്പാദം നിലത്തുറക്കാത്ത അവസ്ഥയിൽ തുടരുകയാണ്. ആനയുടെ കാലിൽ കമ്പിവേലി തറച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും .
ആനയുടെ ആരോഗ്യനില പരിശോധിക്കാനായി വനംവകുപ്പ് പ്രത്യേകസംഘം ഡോക്ടർമാരെ നിയോഗിച്ചു. ഡോക്ടർമാരായ ഡോക്ടർ ബിനോയ്, ഡോക്ടർ ഡേവിഡ് , ഡോക്ടർ മിഥുൻ , എന്നിവരുടെ സംഘമാണ് ഗണപതിയെ പരിശോധിക്കുന്നത്.
അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ മയക്കുവെടി വെച്ചപ്പോൾ വീഴാതെ താങ്ങി നിർത്തിയിരുന്ന കൊമ്പനാണ് ഏഴാറ്റുമുഖം ഗണപതി. ദിവസം കഴിയുന്തോറും ആന കൂടുതൽ ക്ഷീണിച്ച് വരുന്നതായും വനംവകുപ്പിന്റെ കണ്ടെത്തൽ.
Trending :