+

മെക്സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന തക്കാളിക്ക് 17 ശതമാനം തീരുവ ചുമത്തി ട്രംപ് ഭരണകൂടം

മെക്സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന തക്കാളിക്ക് 17 ശതമാനം തീരുവ ചുമത്തി ട്രംപ് ഭരണകൂടം

മെക്സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന തക്കാളിക്ക് 17 ശതമാനം തീരുവ ഏർപ്പെടുത്തി ട്രംപ് ഭരണകൂടം. അമേരിക്കൻ തക്കാളിക്കർഷകരെ സഹായിക്കാനെന്ന വിശദീകരണത്തോടെയാണ് ഈ തീരുവ ചുമത്തൽ. അമേരിക്കൻ വിപണിയിലെത്തുന്ന 70 ശതമാനം തക്കാളിയും മെക്സിക്കോയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. രണ്ട് പതിറ്റാണ്ട് മുൻപ് 30 ശതമാനം തക്കാളിയായിരുന്നു മെക്സിക്കോയിൽ നിന്നെത്തിയിരുന്നത്. മെക്സിക്കോയുമായുള്ള വ്യാപാര ചർച്ചകളിൽ പുരോഗതിയുണ്ടാകാത്തതിനെ തുടർന്നാണ് തക്കാളിക്ക് തീരുവ ഏർപ്പെടുത്തിയത് എന്നാണ് വിവരം.

അമേരിക്കൻ കർഷകർക്ക് തീരുമാനം തുണയായേക്കുമെങ്കിലും ഇറക്കുമതി കൂടുതലായതിനാൽ തക്കാളി വില കൂടും. പ്രഭാത ഭക്ഷണത്തിലുൾപ്പെടെ തക്കാളി വിഭവങ്ങൾ ഉപയോഗിക്കുന്ന അമേരിക്കക്കാർക്ക് ഈ വിലക്കയറ്റം തിരിച്ചടിയായേക്കും. ബ്രസീലിൽ നിന്നുള്ള കാപ്പിക്കും ഓറഞ്ചിനും 50 ശതമാനം തീരുവ ചുമത്തിയതും സാധാരണക്കാർക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിദഗ്ധർ പറയുന്നു. വില കുറഞ്ഞ തക്കാളി ഇറക്കുമതി മൂലം നീതിപൂർവമായ മത്സരം സാധ്യമാകുന്നില്ലെന്ന ആശങ്ക അമേരിക്കൻ കർഷകർ പങ്കുവച്ചിരുന്നു. തീരുവ വന്നതോടെ ചില്ലറ വിൽപ്പനയ്ക്കെത്തുന്ന തക്കാളിയുടെ വിലയിൽ 8.5 ശതമാനം വിലക്കയറ്റമുണ്ടായേക്കുമെന്ന് അമേരിക്കയിലെ ഫ്രഷ് പ്രൊഡ്യൂസ് അസോസിയേഷൻ പ്രസിഡന്റ് ലാൻസ് ജംഗ്മെയർ പറഞ്ഞു.

facebook twitter