+

കൊക്കോ-കോള കൃത്രിമ മധുരത്തിന് പകരം കരിമ്പിൽ നിന്നുള്ള പഞ്ചസാര ഉപയോഗിക്കും : ട്രംപ്

കൊക്കോ-കോള കൃത്രിമ മധുരത്തിന് പകരം കരിമ്പിൽ നിന്നുള്ള പഞ്ചസാര ഉപയോഗിക്കും : ട്രംപ്

യു.എസിൽ കൊക്കോ-കോള കൃത്രിമ മധുരത്തിന് പകരം കരിമ്പിൽ നിന്നുള്ള പഞ്ചസാര ഉപയോഗിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മധുരത്തിനായി കോൺ സിറപ്പിൽ നിന്നും തയാറാക്കുന്ന കൃത്രിമ മധുരമാണ് കമ്പനി ഉപയോഗിക്കുന്നത്. ഇതിന് പകരമാണ് കരിമ്പിൽ നിന്നും സംസ്കരിച്ചെടുക്കുന്ന പഞ്ചസാര ഉപയോഗിക്കുക.

കരിമ്പിൽ നിന്നും സംസ്കരിച്ചെടുക്കുന്ന പഞ്ചസാര ഉ​പയോഗിക്കണമെന്ന് കൊക്കോ കോളയോട് നിർദേശിച്ചിട്ടുണ്ട്. അവർ നിർദേശം അംഗീകരിക്കുകയും ചെയ്തുവെന്ന് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് വ്യക്തമാക്കി. കൊക്കോ-​കോള അധികൃതരോട് ഇക്കാര്യത്തിൽ നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ട്രംപിന്റെ അവകാശവാദം ശരിയാണോ തെറ്റാണോയെന്ന് പറയാൻ കമ്പനി തയാറായിട്ടില്ല. തങ്ങളുടെ ബ്രാൻഡിനെ കുറിച്ചുള്ള പ്രസിഡന്റിന്റെ ആകാംക്ഷയിൽ സന്തോഷമുണ്ടെന്ന് കമ്പനി പ്രതികരിച്ചു. ഉൽപന്നങ്ങളിലെ മാറ്റങ്ങളെ കുറിച്ചുള്ള അറിയിപ്പുകൾ വൈകാതെ നൽകുമെന്ന് കമ്പനി അറിയിച്ചു. 

Trending :
facebook twitter