ട്രംപിന് തിരിച്ചടി ; ഹഷ് മണി കേസിൽ വിധി പറയുന്നത് മാറ്റിവെയ്ക്കില്ലെന്ന് കോടതി

09:42 PM Jan 07, 2025 | Neha Nair

വാഷിങ്ടൺ: ഹഷ് മണി കേസിൽ ഈ ആഴ്ച വിധി പറയുന്നത് മാറ്റിവെയ്‌ക്കണമെന്ന നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഭ്യർത്ഥന തള്ളി ന്യൂയോർക്ക് കോടതി ജഡ്ജി.

 തിരഞ്ഞെടുപ്പ് വിജയം കണക്കിലെടുത്ത് കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന ട്രംപിന്റെ അഭിഭാഷകന്റെ വാദം കോടതി നിരസിക്കുകയായിരുന്നു. ജനുവരി 10ന് ശിക്ഷ വിധിക്കും. 20നാണ് ട്രംപിന്റെ സത്യപ്രതിജ്ഞ.

‘‘പ്രതിയുടെ ഹർജിയെ പിന്തുണയ്ക്കുന്ന വാദങ്ങൾ കോടതി പരിഗണിച്ചെങ്കിലും അവയിൽ പലതും മുൻപ് പലതവണ ഉന്നയിച്ചിട്ടുള്ള വാദങ്ങളുടെ ആവർത്തനമാണെന്ന് കണ്ടെത്തി. ജനുവരി 10 ന് നിശ്ചയിച്ചിട്ടുള്ള ശിക്ഷാവിധി പ്രഖ്യാപനം ഉൾപ്പെടെയുള്ള നടപടികളുടെ സ്റ്റേയ്ക്കു വേണ്ടി പ്രതി സമർപ്പിച്ച അപേക്ഷ നിരസിക്കുകയാണ്’’– രണ്ട് പേജുള്ള വിധിയിൽ ജഡ്ജി ജുവാൻ മെർച്ചാൻ വ്യക്തമാക്കി.