വാഷിങ്ടണ്‍: റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിക്കാനുള്ള സാധ്യത വര്‍ധിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുന്ന യുക്രെയ്ന്‍ പട്ടാളക്കാരുടെ ജീവന്‍ സംരക്ഷിക്കണമെന്ന് വ്ളാഡിമിര്‍ പുടിനോട് താന്‍ ആവശ്യപ്പെട്ടുവെന്നും ട്രംപ് വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി മോസ്‌കോയില്‍ വച്ച് അമേരിക്കന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
അതേസമയം, ട്രംപ് പുടിന്‍ കൂടിക്കാഴ്ച വൈകാതെ സംഭവിക്കുമെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്ക നിര്‍ദേശിച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ യുക്രെയ്ന്‍ നേരത്തെതന്നെ അംഗീകരിച്ചിരുന്നു. പിന്നാലെ വ്യാഴാഴ്ചയാണ് റഷ്യ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചത്.