അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ടെസ്ല സിഇഒ ഇലോണ്‍ മസ്‌കുമായുള്ള പോര് മുറുകുന്നു. മസ്‌കുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ട്രംപ്. വൈറ്റ് ഹൗസില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ചുവന്ന ടെസ്ല കാര്‍ വില്‍ക്കുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. മാര്‍ച്ച് ഒന്നിനാണ് ട്രംപ് ടെസ്ല കാര്‍ വാങ്ങിയത്. ടെസ്ലയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനായിരുന്നു ഈ നീക്കം.
ഇലോണ്‍ മസ്‌കിനോട് അടുത്തെങ്ങും സംസാരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അത്തരം ഒരു ആലോചന പോലുമില്ലെന്നും ട്രംപ് ആവര്‍ത്തിച്ചു. ഇരുവരുടെയും സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലാണ് ഈ പോര് നടന്നു കൊണ്ടിരിക്കുന്നത്.
രൂക്ഷമായ വാക്‌പോരാണ് നടക്കുന്നത്. മസ്‌കിന്റെ കമ്പനിക്കുള്ള സര്‍ക്കാര്‍ സബ്‌സിഡികള്‍ നിര്‍ത്തലാക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ കരാറുകള്‍ റദ്ദാക്കിയാല്‍ അമേരിക്കയ്ക്ക് വേണ്ടി തന്റെ കമ്പനിയായ സ്‌പേക്‌സ് എക്‌സ് ബഹിരാകാശത്തേക്ക് അയച്ച പേടകം പിന്‍വലിക്കുമെന്ന് മസ്‌ക് മറുപടി നല്‍കി. തെരഞ്ഞെടുപ്പ് ജയിപ്പിച്ച തന്നോട് ട്രംപ് നന്ദികേട് കാട്ടി എന്നാണ് മസ്‌ക് പറയുന്നത്.