
മിഡില്‍ ഈസ്റ്റില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മടങ്ങുന്നത് ട്രില്യണ്‍ കണക്കിന് ഡോളര്‍ നിക്ഷേപം ഉറപ്പാക്കിയ ശേഷം. സൗദിക്കും ഖത്തറിനും പുറമെ യുഎഇയും വമ്പന്‍ നിക്ഷേപം പ്രഖ്യാപിച്ചു. അമേരിക്കയില്‍ പത്ത് വര്‍ഷത്തിനുള്ളില്‍ 1.4 ട്രില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് യുഎഇ തീരുമാനം. മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തില്‍ ഇതുവരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും വലിയ നിക്ഷേപ പ്രഖ്യാപനമാണിത്.
ഖത്തര്‍ 1.2 ട്രില്യണ്‍ ഡോളറും സൗദി 600 ബില്യണ്‍ ഡോളര്‍ നിക്ഷേപവും ഭാവിയില്‍ 1 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക സഹകരണവുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഡോണള്‍ഡ് ട്രംപിന് യു എ ഇ ഓര്‍ഡര്‍ ഓഫ് സായിദ് ബഹുമതി സമ്മാനിച്ചു. ഇറാനുമായുള്ള ആണവ ധാരണ ഉടന്‍ പ്രഖ്യാപിക്കുമോയെന്നതാണ് ഇന്ന് ലോകം ഉറ്റുനോക്കുന്നത്. ഡീലിന് തൊട്ടടുത്താണെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. ഇന്നാണ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ട്രംപ് മടങ്ങുക.