ചേരുവകള്‍
ചോറ്- 2 കപ്പ്
വാളന്‍പുളി- 2 ടേബിള്‍സ്പൂണ്‍
എണ്ണ- 1 ടേബിള്‍സ്പൂണ്‍
കടുക്- 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍
വറ്റല്‍മുളക്- 2
നിലക്കടല- 1 ടേബിള്‍സ്പൂണ്‍
കടലപരിപ്പ്- 1 ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ്- 1 ടീസ്പൂണ്‍
കായപ്പൊടി- 1/4 ടീസ്പൂണ്‍
കറിവപ്പില- ആവശ്യത്തിന്
ശര്‍ക്കര- 1/2 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാന്‍ അടുപ്പില്‍ വച്ചു ചൂടാക്കാം.
അതിലേയ്ക്ക് എണ്ണ ഒഴിച്ചു തിളപ്പിക്കാം.
കടുക്, കറിവേപ്പില, കായം, കടലപരിപ്പ്, ഉഴുന്ന് പരിപ്പ്, നിലക്കടല എന്നിവ ചേര്‍ത്തു വറുക്കാം.
ഇതിലേക്ക് വാളന്‍പുളിയുടെ പള്‍പ്പും മഞ്ഞള്‍പ്പൊടിയും, അര ടീസ്പൂണ്‍ ശര്‍ക്കര പൊടിച്ചതും, ആവശ്യത്തിന് ഉപ്പും ചേര്‍ത്തിളക്കി യോജിപ്പിക്കാം.
അടച്ചു വച്ച് വേവിക്കാം. ഇതിലേയ്ക്ക് വേവിച്ച ചോറ് ചേര്‍ത്തിളക്കി യോജിപ്പിക്കാം.