കരിപ്പൂരില്‍ മയക്കുമരുന്ന് വേട്ടയില്‍ രണ്ടു പേര്‍ കൂടി പിടിയില്‍

07:43 AM Oct 21, 2025 | Suchithra Sivadas

കരിപ്പൂരില്‍ മയക്കുമരുന്ന് വേട്ടയില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. മലപ്പുറം ചീക്കോട് സ്വദേശികളായ റഫ്‌നാസ്, ശിഹാബുദ്ദീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരു കിലോ എംഡിഎംഎ കൈപ്പറ്റാന്‍ എത്തിയവരാണ് പൊലീസ് പിടിയിലായത്.

 ഒമാനില്‍ നിന്നെത്തിയ തൃശൂര്‍ കൊരട്ടി പഴയേക്കര വീട്ടില്‍ എ ലിജീഷ് ആന്റണിയാണു ഒരു കിലോഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ദിവസം വിമാനത്താവളത്തിനു പുറത്ത് വച്ചു പൊലീസ് പിടികൂടിയത്. ലിജീഷ് ആന്റണിയില്‍ നിന്ന് എംഡിഎംഎ കൈപ്പറ്റാന്‍ എത്തിയതായിരുന്നു ഇവര്‍. എന്നാല്‍, ലിജീഷ് പിടിയിലായതറിഞ്ഞ് രക്ഷപ്പെട്ടു.ഇതോടെ പൊലീസ് അന്വേഷണം വ്യാപകമാക്കി. അന്വേഷണത്തിനൊടുവില്‍ ഇന്നലെ രാത്രിയാണ് ഇരുവരെയും പിടികൂടിയത്.