അട്ടപ്പാടി : ഭവാനി പുഴയില്‍ യുവാക്കളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം.ഭവാനിപ്പുഴയിലെ പരപ്പന്തറ ഭാഗത്ത് കുളിക്കാനിറങ്ങിയ തമിഴ്നാട് കോയമ്ബത്തൂർ സ്വദേശികളായ ഭൂപതി രാജ്, പ്രദീപ് രാജ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
ഇരുവരും കുളിക്കാനിറങ്ങിയ സ്ഥലത്ത് ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നു. മണ്ണാർക്കാട് നിന്നുള്ള ഫയർഫോസ് സംഘമെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥയും വന്യമൃഗശല്ല്യവും ഉള്ളതിനാല്‍ തെരച്ചില്‍ നിറുത്തിവെച്ചു.