ആലപ്പുഴയിൽ പാലം നിർമാണത്തിനിടെ സ്പാൻ ഇടിഞ്ഞ് ആറ്റില്‍വീണ് രണ്ടു യുവാക്കളെ കാണാതായി

04:57 PM Aug 04, 2025 |


ആലപ്പുഴ: പാലം നിർമാണത്തിനിടെ സ്പാൻ ഇടിഞ്ഞ് ആറ്റില്‍വീണ് രണ്ടു യുവാക്കളെ കാണാതായി. ചെട്ടികുളങ്ങര പഞ്ചായത്ത് ഒന്നാം വാർഡില്‍ അച്ചൻകോവിലാറിനു കുറുകെ പണിയുന്ന കീച്ചേരിക്കടവു പാലത്തിന്റെ വാർപ്പ് നടക്കുന്നതിനിടെയാണ് സംഭവം.

മാവേലിക്കര കല്ലുമല അക്ഷയ് ഭവനത്തില്‍ രാഘവ് കാർത്തിക് (24), തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ബിനുഭവനത്തില്‍ ബിനു എന്നിവരെയാണ് കാണാതായത്. ഇവർക്കൊപ്പം വെള്ളത്തില്‍വീണ ഹരിപ്പാട്, നാരകത്തറ വിനീഷ് ഭവനില്‍ വിനീഷിനെ മറ്റു പണിക്കാർ ചേർന്ന് രക്ഷപ്പെടുത്തി.തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. മാവേലിക്കരയില്‍നിന്നെത്തിയ അഗ്നിരക്ഷാസേനയുടെ സംഘം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.