യുഎഇ-സൗദി അതിർത്തിക്ക് സമീപം ഭൂചലനം

10:35 PM Aug 08, 2025 |


യുഎഇ-സൗദി അതിർത്തിക്ക് സമീപം ഭൂചലനം രേഖപ്പെടുത്തി. സൗദി, യുഎഇ അതിർത്തിയിൽ ബത്ഹായിൽ നിന്ന് 11 കിലോമീറ്റർ അകലെ യുഎഇയിലെ അൽ സിലയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.

റിക്ടർ സ്‌കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം അർധരാത്രി 12.03നാണ് ഉണ്ടായതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം വ്യാഴാഴ്ച അറിയിച്ചു. ഭൂചലനത്തെ തുടർന്ന് പ്രദേശത്ത് നേരിയ പ്രകമ്പനം ഉണ്ടായെങ്കിലും ഇതിന്റെ പ്രത്യാഘാതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ചൊവ്വാഴ്ച ഖോർഫക്കാനിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ദേശീയ കാലാവസ്ഥ കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. രാത്രി 8.35ന് ഉണ്ടായ ഭൂചലനത്തിലും പ്രത്യാഘാതങ്ങളൊന്നും ഉണ്ടായില്ല. റിക്ടർ സ്‌കെയിലിൽ 2 തീവ്രതയാണ് രേഖപ്പെടുത്തിയത്.