+

ദുബായിൽ അതിവേഗ പാതയിൽ വേഗപരിധി പാലിക്കാനാവാത്ത വാഹനങ്ങൾക്ക് മുന്നറിയിപ്പുമായി പോലീസ്

ദുബായിൽ അതിവേഗ പാതയിൽ വേഗപരിധി പാലിക്കാനാവാത്ത വാഹനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്. അതിവേഗ ട്രാക്കിൽ സഞ്ചരിക്കുമ്പോൾ വേഗപരിധി നിലനിർത്താൻ കഴിയുന്നില്ലെങ്കിൽ,

ദുബായിൽ അതിവേഗ പാതയിൽ വേഗപരിധി പാലിക്കാനാവാത്ത വാഹനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്. അതിവേഗ ട്രാക്കിൽ സഞ്ചരിക്കുമ്പോൾ വേഗപരിധി നിലനിർത്താൻ കഴിയുന്നില്ലെങ്കിൽ, വേഗം കുറഞ്ഞ ട്രാക്കിലേക്ക് മാറി യാത്ര ചെയ്യണമെന്നാണ് ദുബായ് പൊലീസ് നിർദ്ദേശം നൽകുന്നത്.

അതിവേഗ പാതയിൽ വേഗം കുറച്ച് സഞ്ചരിക്കുന്നത് പിന്നാലെ വരുന്ന വാഹനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാക്കുകയും അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഇത്തരം വാഹനങ്ങളെക്കുറിച്ച് വ്യാപകമായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ദുബായ് പൊലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. നഗരങ്ങളിൽ ഗതാഗതക്കുരുക്കിനും ഇത് കാരണമാകാറുണ്ട്.

facebook twitter