ഒമാനിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ ലണ്ടൻ നഗരത്തിൽ പ്രചാരണ കാമ്പയിനുമായി ഒമാൻ ടൂറിസം മന്ത്രാലയം. നഗരത്തിലെ പൊതുഗതാഗത ബസുകളിലും മെട്രോ സ്‌റ്റേഷനുകളിലും കാറിലുമാണഅ സുൽത്താനേറ്റിനെ പരിചയപ്പെടുത്തികൊണ്ടുള്ള ചിത്രങ്ങളും എഴുത്തുകളും പതിച്ചിരിക്കുന്നത്.
സുൽത്താനേറ്റിലെ പ്രകൃതി ഭാഗിയേയും പൈതൃകങ്ങളും അടയാളപ്പെടുത്തുന്ന നിരവധി ചിത്രങ്ങളാണ് കാമ്പയിനിലുള്ളത്. നേരത്തെ പാരിസ് നഗരത്തിലും കാമ്പയിനുകൾ നടത്തിയിരുന്നു.