+

ദുബായിൽ രണ്ട് മാസത്തിനിടെ കൂടുതൽ പ്രദേശങ്ങളിൽ വാടക കുറയുന്നതായി റിപ്പോർട്ട്

ദുബായിൽ രണ്ട് മാസത്തിനിടെ കൂടുതൽ പ്രദേശങ്ങളിൽ വാടക കുറയുന്നതായി റിപ്പോർട്ട്

ദുബൈയിലെ കൂടുതൽ പ്രദേശങ്ങളിൽ വാടക കുറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് വാടക കുറയുന്നത്. നഗരത്തിലെ താരതമ്യേന കുറഞ്ഞ നിരക്കിൽ താമസസൗകര്യമുള്ളയിടങ്ങളിൽ വാടക കുറയുന്നത് പ്രകടമാണ്. 

മറിച്ചുവിൽപന, വാടകയ്ക്ക് നൽകൽ, വിഭജിച്ച് നൽകൽ എന്നിവക്കെതിരെ അധികൃതരും കെട്ടിട ഉടമകളും കർശന നടപടികൾ സ്വീകരിച്ചതോടെയാണ് സ്റ്റുഡിയോ, ഒരു കിടപ്പുമുറിയുള്ള അപ്പാർട്ട്‌മെന്റുകളുടെ വാടകയും കുറഞ്ഞത്. അധികൃതരുടെ നടപടി ശക്തമായതോടെ ബാച്ചിലേഴ്‌സ് പലരും ഷാർജയിലേക്കും അജ്മാനിലേക്കും മാറിയതും വാടക കുറയാൻ കാരണമായിട്ടുണ്ട്.

facebook twitter