ലോക നേതാക്കള്‍ക്ക് ആശംസ നേര്‍ന്ന് യുഎഇ

01:24 PM Jan 01, 2025 | Suchithra Sivadas

ലോക രാജ്യങ്ങളിലെ നേതാക്കള്‍ക്ക് പുതുവത്സരാശംകള്‍ നേര്‍ന്ന് യുഎഇ ഭരണാധികാരികള്‍. മെച്ചപ്പെട്ട ഭാവിക്കും ലോക സമാധാനത്തിനായി ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെയെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.


യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം , വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യന്‍ കോര്‍ട്ട് ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരും ലോക നേതാക്കള്‍ക്ക് ആശംസകള്‍ അയച്ചു.
യുഏഇയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പുതുവര്‍ഷാശംസകള്‍ നേര്‍ന്നു.