യുഎഇയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തായി എണ്ണ ഇതര വ്യാപാരം. ഈ വര്‍ഷം ആദ്യ പാദം എണ്ണ ഇതര ജിഡിപി 5.3ശതമാനം ഉയര്‍ന്ന് 35200 കോടി ദിര്‍ഹമായി.
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 45500 കോടി ദിര്‍ഹമാണ്. ഇതിന്റെ 77.3 ശതമാനവും എണ്ണ ഇതരമേഖലയില്‍ നിന്നാണെന്ന് ഫെഡറല്‍ കോംപറ്ററ്റീവ്നെസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2024 ല്‍ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 7.7 ശതമാനം വര്‍ധന.