+

കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് പ്രവര്‍ത്തകന്റെ അഭ്യാസ പ്രകടനം ; പരിക്കേറ്റു

മുന്‍പായി ടിപ്പര്‍ വാഹനത്തിന് മുകളില്‍ കയറിയും സമാന രീതിയില്‍ ഇയാള്‍ അഭ്യാസം കാണിച്ചിരുന്നു.

കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് പ്രവര്‍ത്തകന്റെ അഭ്യാസ പ്രകടനം. പാലക്കാട് തരൂര്‍ തോണിപ്പാടം കുണ്ടുകാട് ജംഗ്ഷനിലായിരുന്നു സംഭവം. കലാശക്കൊട്ടിനിടെ സ്വകാര്യ ബസിന്റെ മുകളില്‍ നിന്ന് യുഡിഫ് പ്രവര്‍ത്തകന്‍ താഴേക്ക് ചാടുകയായിരുന്നു. ചാട്ടത്തില്‍ ഇയാള്‍ക്ക് പരിക്കേറ്റു.


യാത്രക്കാരുമായെത്തിയ വാഹനത്തിന് മുകളില്‍ പുറം തിരിഞ്ഞ് നിന്ന് ആവേശത്തോടെ ഇയാള്‍ താഴേക്ക് ചാടുകയായിരുന്നു. എന്നാല്‍ ചാട്ടം പിഴച്ച ഇയാള്‍ താഴെ വീണു. കാലൊടിഞ്ഞ പ്രവര്‍ത്തകന്‍ ചികിത്സയിലാണ്. ഇതിന് മുന്‍പായി ടിപ്പര്‍ വാഹനത്തിന് മുകളില്‍ കയറിയും സമാന രീതിയില്‍ ഇയാള്‍ അഭ്യാസം കാണിച്ചിരുന്നു.

facebook twitter