+

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കും ; പി എം എ സലാം

പി വി അന്‍വര്‍ മത്സരിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. യുഡിഎഫ് പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണെന്നും 20,000 വോട്ടുകളുടെ ഭൂരിപക്ഷം കടക്കുമെന്നും തനിക്ക് പൂര്‍ണ പ്രതീക്ഷയുണ്ടെന്നും പിഎംഎ സലാം പറഞ്ഞു. അന്‍വറിന് പറയാനുള്ളത് അന്‍വര്‍ പറഞ്ഞു.യുഡിഎഫിന് പറയാനുള്ളത് യുഡിഎഫ് പറഞ്ഞു. ലീഗ് മധ്യസ്ഥ ചര്‍ച്ച നടത്തിയിട്ടില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയം മാത്രമാണ് ലക്ഷ്യമെന്നും പിഎംഎ സലാം വ്യക്തമാക്കി.

പി വി അന്‍വര്‍ മത്സരിക്കുമോ എന്ന് കാത്തിരുന്ന് കാണാം. എല്ലാ കാര്യങ്ങളെയും പോസിറ്റീവ് ആയി കാണുന്നു. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ മുസ്ലിം ലീഗ് എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ടെന്നും പിഎംഎ സലാം വ്യക്തമാക്കി.

facebook twitter