+

യു പിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂളിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റി കൂട്ട ബലാത്സംഗം ചെയ്തു

യു പിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂളിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റി കൂട്ട ബലാത്സംഗം ചെയ്തു

ലക്കനൗ: ഉത്തർ പ്രദേശിലെ സുൽത്താൻ പൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി. സ്കൂളിലേക്ക് പോകുന്ന വഴിയാണ് ദളിത് വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടിക്ക് നേരെ അതിക്രമം നടന്നത്. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ഒരു യുവാവുൾപ്പെടെ മൂന്നുപേർക്കെതിരെ പൊലീസ് കേസ് രജിസട്രർ ചെയ്തിട്ടുണ്ട്. ഇതിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാവിലെ പെൺകുട്ടി സ്കൂളിലേക്ക് പോകുമ്പോഴാണ് സംഭവം. വഴിയിൽ വെച്ച് പ്രതികളിലൊരാളായ 15 കാരൻ കുട്ടിയെ കാറിൽ കയറ്റി. സ്കൂളിൽ കൊണ്ടുവിടാം എന്ന് പറഞ്ഞാണ് കുട്ടിയെ കാറിൽ കയറ്റിയത്. കാർ കുറച്ച് മുന്നോട്ട് നീങ്ങിയതിന് ശേഷം മറ്റ് രണ്ട് പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നിവരും കാറിൽ കയറി. തുടർന്ന് പെൺകുട്ടിയെ മൂവരും ബലമായി ഒരു മുറിയിൽ കൊണ്ടുപോവുകയും കെട്ടിയിട്ട് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അബോധാവസ്ഥയിലായിരുന്ന പെൺകുട്ടിക്ക് ബോധം വരുമ്പോഴേക്ക് പ്രതികൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. ശേഷം പെൺകുട്ടി സഹായത്തിനായി കരഞ്ഞുവിളിച്ചു. തുടർന്ന് തൻറെ അമ്മായിയോട് പെൺകുട്ടി വിവരങ്ങൾ തുറന്നു പറയുകയും വീട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു.

പ്രതികളിലൊരാൾ കൃത്യം നടത്തുന്നതിന് തലേ ദിവസം പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാമിൽ സംസാരിച്ചിരുന്നു. നേരിട്ട് കാണണം എന്ന് ആവശ്യപ്പെട്ടപ്പോൾ പെൺകുട്ടി അത് നിഷേധിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

facebook twitter