ലഖ്‌നൗ: ഇന്ത്യയിലെ ആദ്യത്തെ ‘ഡോം സിറ്റി’ മഹകുംഭില്‍ നിര്‍മ്മിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മഹാകുംഭ് നഗറിലെ അരയില്‍ 3 ഹെക്ടറില്‍ 51 കോടി രൂപ ചെലവിലാണ് ഡോം സിറ്റി നിര്‍മ്മിക്കുന്നത്. വിനോദസഞ്ചാരികള്‍ക്ക് കാഴ്ച ആസ്വദിക്കാന്‍ കഴിയുന്ന രീതിയില്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ സ്വകാര്യ സഹകരണത്തോടെയായിരിക്കും നിര്‍മ്മാണം. ആവശ്യമായ ഭൂമി ടൂറിസം വകുപ്പ് നല്‍കും.
ത്രിവേണിയില്‍ സ്വകാര്യ കമ്പനിയായ ഇവോ ലൈഫ് സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുക. ഡോം സിറ്റിയില്‍ 44 താഴികക്കുടങ്ങള്‍ ഉണ്ടാകും, ഓരോന്നിനും 32ഃ32 അടി വലുപ്പവും 15 മുതല്‍ 18 അടി വരെ ഉയരത്തിലുമായിരിക്കും നിര്‍മാണം. ബുള്ളറ്റ് പ്രൂഫും ഫയര്‍ പ്രൂഫും ഉള്‍പ്പെടെ 360 ഡിഗ്രി പോളികാര്‍ബണേറ്റ് ഷീറ്റുകള്‍ ഉപയോഗിച്ചാണ് താഴികക്കുടങ്ങള്‍ നിര്‍മ്മിക്കുന്നത്.
Trending :