+

യുപിഐ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതൽ ഈ മാറ്റങ്ങൾ

യുപിഐ സേവനം ഉപയോഗിക്കുന്നവർക്കായി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ . യുപിഐ അക്കൌണ്ട്, ബാങ്ക് അക്കൌണ്ട് എന്നിവയ്ക്കൊപ്പം നൽകിയിട്ടുള്ള ഫോൺ നമ്പർ സജീവമായി പ്രവർത്തിക്കുന്നതാണെന്ന് ഉറപ്പ് വരുത്തണമെന്നാണ് ഇതിൽ പ്രധാന നിർദേശം. 

യുപിഐ സേവനം ഉപയോഗിക്കുന്നവർക്കായി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ . യുപിഐ അക്കൌണ്ട്, ബാങ്ക് അക്കൌണ്ട് എന്നിവയ്ക്കൊപ്പം നൽകിയിട്ടുള്ള ഫോൺ നമ്പർ സജീവമായി പ്രവർത്തിക്കുന്നതാണെന്ന് ഉറപ്പ് വരുത്തണമെന്നാണ് ഇതിൽ പ്രധാന നിർദേശം. 

അല്ലാത്ത പക്ഷം യുപിഐ സേവനങ്ങൾ ചൊവ്വാഴ്ച  മുതൽ ഉപയോഗിക്കാൻ കഴിയില്ലെന്നും എൻപിസിഐ വ്യക്തമാക്കുന്നു. യുപിഐ അംഗ ബാങ്കുകൾ, യുപിഐ ആപ്പുകൾ, മൂന്നാം കക്ഷി ആപ്പ് ദാതാക്കൾ (ടിപിഎപികൾ) എന്നിവരും ഈ മാർഗനിർദേശങ്ങൾ ശ്രദ്ധിക്കണമെന്നും എൻപിസിഐ പറയുന്നു.

എൻപിസിഐ നിർദ്ദേശങ്ങൾ അനുസരിച്ച്, ബാങ്കുകളും പേയ്‌മെൻ്റ് സേവന ദാതാവിൻ്റെ (PSP) ആപ്ലിക്കേഷനുകളും മൊബൈൽ നമ്പർ അസാധുവാക്കൽ ലിസ്റ്റ്/ഡിജിറ്റൽ ഇൻ്റലിജൻസ് പ്ലാറ്റ്‌ഫോം (MNRL/DIP) ഉപയോഗിക്കുകയും ആഴ്ചയിൽ ഒരിക്കലെങ്കിലും അവരുടെ ഡാറ്റാബേസുകൾ പുതുക്കുകയും വേണം. കാലഹരണപ്പെട്ടതോ വീണ്ടും എടുത്തതോ ആയ മൊബൈൽ നമ്പറുകൾ ഉപയോഗിച്ചുള്ള യുപിഐ ഇടപാടുകൾക്ക് പ്രശ്നം നേരിടാമെന്നും അവർ വ്യക്തമാക്കുന്നു.

ഒരിക്കൽ വിച്ഛേദിച്ച മൊബൈൽ നമ്പറുകൾ 90 ദിവസത്തിന് ശേഷം പുതിയ വരിക്കാർക്ക് വീണ്ടും അസൈൻ ചെയ്യാവുന്നതാണ്. സാധാരണഗതിയിൽ, ഒരു ഉപയോക്താവ് മൂന്ന് മാസത്തേക്ക് കോളുകൾ, എസ്.എം.എസ്, ഡാറ്റ എന്നിവ ഉപയോഗിക്കാതിരുന്നാൽ ടെലികോം സേവന ദാതാവ് നമ്പർ നിർജ്ജീവമാക്കും. തുടർന്ന്, ഈ വിച്ഛേദിക്കപ്പെട്ട നമ്പറുകൾ പുതിയ സബ്‌സ്‌ക്രൈബർമാർക്ക് അനുവദിക്കും.

പുതിയ UPI മാർഗ്ഗനിർദ്ദേശങ്ങൾ 2025 ഏപ്രിൽ 1-ന് പ്രാബല്യത്തിൽ വരുന്നതോടെ, പ്രവർത്തനരഹിതമായ മൊബൈൽ നമ്പറുകളുമായി ലിങ്ക് ചെയ്‌തിരിക്കുന്ന UPI ഐഡികൾ നിർജ്ജീവമാക്കപ്പെടും. ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പർ ദീർഘകാലത്തേക്ക് നിഷ്‌ക്രിയമായിരുന്നെങ്കിൽ, നിങ്ങളുടെ അനുബന്ധ യുപിഐ ഐഡി അൺലിങ്ക് ചെയ്യപ്പെടും. ഇതോടെ യുപിഐ സേവനങ്ങൾ ഉപയോഗിക്കാൻ കഴിയാതെ വരും.

ഉപഭോക്താക്കൾ അവരുടെ ബാങ്കുകളിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ സജീവമായി ഉപയോഗിക്കുന്നതാണെന്ന് ഉറപ്പാക്കണം. ശരിയായ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ബാങ്ക് രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ, ഉപഭോക്താക്കൾക്ക് UPI സേവനങ്ങൾ തുടർന്നും സുഗമമായി ഉപയോഗിക്കാൻ കഴിയും.

താഴെ പറയുന്ന മൂന്നുതരം ഉപഭോക്താക്കൾക്ക് ഏപ്രിൽ ഒന്നുമുതൽ യുപിഐ സേവനം ലഭിക്കാതെ വരാം

    മൊബൈൽ നമ്പർ മാറ്റി ബാങ്ക് അക്കൗണ്ട് അപ്ഡേറ്റ് ചെയ്യുന്നവർ
    റദ്ദാക്കിയതോ സറണ്ടർ ചെയ്‌തതോ റീസൈക്കിൾ ചെയ്‌തതോ ആയ മൊബൈൽ നമ്പർ ഇപ്പോഴും യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്നവർ
    മൊബൈൽ സിം സറണ്ടർ ചെയ്തിട്ടും ബാങ്ക് അക്കൗണ്ട് അപ്ഡേറ്റ് ചെയ്യാത്തവർ

ശ്രദ്ധിക്കേണ്ട 2 കാര്യങ്ങൾ

    യുപിഐയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക
    നിങ്ങളുടെ ബാങ്ക് രേഖകളിൽ നിലവിലുള്ള നമ്പർ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കുക

facebook twitter