+

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് 3 പേരുടെ ചുരുക്കപ്പട്ടിക അംഗീകരിച്ച് യുപിഎസ്‌സി

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് 3 പേരുടെ ചുരുക്കപ്പട്ടിക അംഗീകരിച്ച് യുപിഎസ്‌സി.സംസ്ഥാന ചുരുക്കപ്പട്ടികയിൽ നിന്ന് എം ആർ അജിത്കുമാറിനെ ഒഴിവാക്കി.

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് 3 പേരുടെ ചുരുക്കപ്പട്ടിക അംഗീകരിച്ച് യുപിഎസ്‌സി.ചുരുക്കപ്പട്ടികയിൽ നിന്ന് എം ആർ അജിത്കുമാറിനെ ഒഴിവാക്കി. യുപിഎസ്‌സി പ്രത്യേക യോഗമാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. നിതിൻ അഗർവാൾ, രവഡ ചന്ദ്രശേഖർ, ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിലുള്ളത്.

മനോജ് എബ്രഹാമും ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടില്ല. മുഖ്യമന്ത്രിയാണ് പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുക.നിലവിലെ സംസ്ഥാന പോലീസ് മേധാവിയായ ഷേഖ് ദർവേസ് സാഹിബ് ജൂൺമാസമാണ് വിരമിക്കുന്നത്. അതിനാൽ പുതിയ പോലീസ് മേധാവി സ്ഥാനത്തേക്ക് സർക്കാർ പരിഗണിക്കുന്ന ആറുപേരുടെ പട്ടികയാണ് കേന്ദ്രാനുമതിക്കായി അയച്ചത്.

30 വർഷം സേവനം പൂർത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് തയ്യാറാക്കിയത്. ഇതിൽ ആദ്യത്തെ മൂന്നുപേരാണ് യുപിഎസ്സി ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടത്.

facebook twitter