+

ഗു​ജ​റാ​ത്തി​ലെ ഗിർ സോമനാഥിലെ പൊളിച്ച ദർഗയിൽ ഉറൂസിന് അനുമതിയില്ല ; ഹ​ര​ജി ത​ള്ളി സു​പ്രീം​കോ​ട​തി

ഗു​ജ​റാ​ത്തി​ലെ ഗി​ർ സോ​മ​നാ​ഥ് ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ ​പൊ​ളി​ച്ചു നീ​ക്കി​യ ദ​ർ​ഗ​യി​ൽ ഉ​റൂ​സ് ന​ട​ത്താ​ൻ അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ദ​ർ​ഗ

ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ലെ ഗി​ർ സോ​മ​നാ​ഥ് ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ ​പൊ​ളി​ച്ചു നീ​ക്കി​യ ദ​ർ​ഗ​യി​ൽ ഉ​റൂ​സ് ന​ട​ത്താ​ൻ അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ദ​ർ​ഗ ത​ക​ർ​ത്തെ​ങ്കി​ലും ​പ്ര​ദേ​ശ​ത്തെ മു​സ്‍ലിം​ക​ളു​ടെ പൂ​ർ​വി​ക​രെ അ​വി​ടെ അ​ട​ക്കം ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​വ​ർ​ക്കാ​യി വ​ർ​ഷ​ങ്ങ​ളാ​യി ഉ​റൂ​സ് ന​ട​ത്താ​റു​ണ്ടെ​ന്നും ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ മൂ​ന്നു​വ​രെ ഇ​തി​നാ​യി അ​നു​മ​തി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ര​ജി.

ക്ര​മ​സ​മാ​ധാ​ന പ്ര​ശ്നം ഭ​യ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ 20 പേ​രെ​യെ​ങ്കി​ലും പ​​ങ്കെ​ടു​പ്പി​ച്ച് വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​ചാ​രം തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ദ​ർ​ഗ​യു​ണ്ടാ​യി​രു​ന്ന​ത് ​പൊ​തു സ്ഥ​ല​ത്താ​യി​രു​ന്നു​വെ​ന്നും അ​വി​ടെ​യു​ള്ള ക്ഷേ​ത്ര​ങ്ങ​ൾ അ​ട​ക്കം പൊ​ളി​ച്ചെ​ന്നും ഗു​ജ​റാ​ത്ത് സ​ർ​ക്കാ​റി​നു​വേ​ണ്ടി ഹാ​ജ​രാ​യ ​സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത കോ​ട​തി​യെ അ​റി​യി​ച്ചു. പ്ര​സ്തു​ത ഭൂ​മി​യി​ൽ മ​താ​ചാ​ര​ങ്ങ​ൾ​ക്കാ​യി ഹി​ന്ദു​ക്ക​ളി​ൽ നി​ന്ന് ല​ഭി​ച്ച സ​മാ​ന അ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​താ​യും ആ​ർ​ക്കും അ​നു​മ​തി ന​ൽ​ക​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

facebook twitter