അമേരിക്കയില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അടച്ചു പൂട്ടാനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനായുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചു. പൊതു വിദ്യാഭ്യാസത്തിന്റെ പൂര്‍ണ ചുമതല സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന ലക്ഷ്യത്തോടെയുള്ളതാണ് ഉത്തരവ്.
വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടത് സംസ്ഥാനങ്ങളാണെന്ന് ട്രംപ് പറയുന്നു. എന്നാല്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നിര്‍ത്തലാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റിന് എളുപ്പത്തില്‍ സാധിക്കില്ല. യുഎസ് കോണ്‍ഗ്രസിന്റെ അനുമതി വേണം. മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഏഴ് അംഗങ്ങളുടെ പിന്തുണയും ലഭിക്കണം.
നിലവില്‍ അമേരിക്കയില്‍ പ്രൈമറി, സെക്കന്ററി സ്കൂളുകളുടെ 13 ശതമാനം ഫണ്ടിംഗ് നല്‍കുന്നത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ്. ഉത്തരവ് നിലവില്‍ വന്നാല്‍ ഈ സാമ്പത്തിക സഹായം അവസാനിക്കും.