യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ജനുവരി 16ന് ബഹ്റൈന്‍ സന്ദര്‍ശിക്കും

01:10 PM Jan 09, 2025 | Suchithra Sivadas

ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ജനുവരി 16ന് ബഹ്റൈനിലെത്തുമെന്ന് കിരീടാവകാശിയുടെ ഓഫീസ് അറിയിച്ചു.

സന്ദര്‍ശന വേളയില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അള്‍ ഖലീഫയുമായും കൂടിക്കാഴ്ച നടത്തും.