+

ഇക്കാര്യങ്ങൾക്കായി ചാറ്റ്ജിപിടി ഉപയോഗിക്കരുത്

എന്തിനും ഏതിനും ചാറ്റ്ജിപിടിയുടെ സഹായം തേടുന്നവരുടെ എണ്ണം കൂടിവരികയാണ്. എന്നാൽ ചില കാര്യങ്ങൾകൂടി അറിഞ്ഞുവയ്ക്കണം. അതായത് വേഗത്തിൽ നമ്മെ സഹായിക്കുന്നതുകൊണ്ട് പൂർണമായും ഇവയെ വിശ്വസിക്കരുത്.

 എന്തിനും ഏതിനും ചാറ്റ്ജിപിടിയുടെ സഹായം തേടുന്നവരുടെ എണ്ണം കൂടിവരികയാണ്. എന്നാൽ ചില കാര്യങ്ങൾകൂടി അറിഞ്ഞുവയ്ക്കണം. അതായത് വേഗത്തിൽ നമ്മെ സഹായിക്കുന്നതുകൊണ്ട് പൂർണമായും ഇവയെ വിശ്വസിക്കരുത്. ചില വിഷയങ്ങളിൽ ഇവയുടെ സഹായം തേടുന്നത് കൂടുതൽ അപകടങ്ങളുണ്ടാക്കും.

നിങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണെങ്കിൽ ചില ഉപദേശങ്ങൾ നൽകാൻ ചാറ്റ്ജിപിടിക്ക് കഴിഞ്ഞേക്കാം. പക്ഷെ ഒരു വിദഗ്ധ ഉപദേശം ആയിരിക്കില്ല അവ. അതുപോലെ തന്നെ ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിൽ ചാറ്റ്ജിപിടിയുടെ സഹായം തേടരുത്, കാരണം അവ കൃത്യത ഉള്ളതായിരിക്കില്ല. 

രഹസ്യാത്മകമോ വ്യക്തിഗതമോ ആയ വിവരങ്ങൾ ഷെയർ ചെയ്യൽ, സ്വകാര്യമോ സെൻസിറ്റീവ് വിവരങ്ങളോ ചാറ്റ്ജിപിടിയിൽ നൽകുന്നത് ഒഴിവാക്കുക. ഇതിൽ നിയമപരമായ രേഖകൾ, മെഡിക്കൽ രേഖകൾ, ഐഡി വിശദാംശങ്ങൾ തുടങ്ങി എന്തും ഉൾപ്പെടാം. ഒരിക്കൽ നിങ്ങൾ ഇവ നൽകിയാൽ,ഈ വിവരങ്ങൾ എവിടെയെല്ലാം എത്തുമെന്ന് പറയാൻ കഴിയില്ല.

നിയമവിരുദ്ധമായ, നിസ്സാരമായ എന്തെങ്കിലും കാര്യത്തിൽ ചാറ്റ്ജിപിടിയോട് സഹായം ചോദിക്കാൻ ശ്രമിക്കരുത്. അത് തെറ്റാണെന്ന് മാത്രമല്ല, അത് നിങ്ങളെ ഗുരുതരമായ കുഴപ്പത്തിലേക്ക് തള്ളിവിടുകയും ചെയ്യും.

നിയമപരമായ രേഖകൾ  ചാറ്റ്ജിപിടിക്ക് നിയമപരമായ നിബന്ധനകൾ വിശദീകരിക്കാൻ കഴിയും, പക്ഷേ വിൽപത്രങ്ങളോ നിയമപരമായ കരാറുകളോ എഴുതാൻ ഇവ ഉപയോഗിക്കരുത്. നിയമങ്ങൾ സംസ്ഥാനത്തിനനുസരിച്ചും വ്യത്യാസമുണ്ട്.  ചുരുക്കിപ്പറഞ്ഞാൽ സ്വകാര്യത സൂക്ഷിക്കേണ്ട കാര്യങ്ങൾ ചാറ്റ്ജിപിടിയോട് ചോദിക്കാതിരിക്കുന്നതാണ് നല്ലത്.
 

facebook twitter