ചർമ്മ പരിചരണത്തിന് കാലങ്ങളായി ഉപയോഗത്തിലിരിക്കുന്നവയാണ് ചന്ദനവും റോസ് വാട്ടറും. അവ ഒരുമിച്ചു ചേർന്നാൽ ഗുണങ്ങൾ ഏറെയാണ്. ഒരു ഫെയ്സമാസ്ക് ഇതുപയോഗിച്ച് ട്രൈ ചെയ്തു നോക്കൂ.
ചേരുവകൾ
കറ്റാർവാഴ ജെൽ- 2 ടേബിൾസ്പൂൺ
പുതിനയില- ആവശ്യത്തിന്
റോസ് വാട്ടർ- 1 ടേബിൾസ്പൂൺ
ചന്ദനപ്പൊടി- 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ ബൗളിൽ കറ്റാർവാഴ ജെല്ലെടുക്കാം.
അതിലേയ്ക്ക് പുതിനയില ചെറിയ കഷ്ണങ്ങളാക്കി ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ചന്ദപ്പൊടിയും റോസ് വാട്ടറും ചേർക്കാം. തരികളില്ലാതെ നന്നായി ഇളക്കിയെടുക്കാം.
വൃത്തിയാക്കിയ മുഖത്തും കഴുത്തിലും ഈ മിശ്രിതം പുരട്ടാം.
20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം