+

ഉത്തർപ്രദേശിൽ തെരുവ് നായ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിൽ തെരുവ് നായ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം

ലക്‌നൗ: ഉത്തർപ്രദേശിലെ കുശിനഗർ ജില്ലയിൽ തെരുവ് നായകളുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. കുശിനഗർ സ്വദേശിനി മാധുരി ആണ് മരിച്ചത്. ഹത പോലീസ് സ്റ്റേഷൻ പരിധിയിലെ അർജുൻ ദുമ്രി ഗ്രാമത്തിൽ ആഗസ്റ്റ് 12 രാത്രിയാണ് സംഭവം. തെരുവ് നായ ആക്രമണങ്ങളെക്കുറിച്ച് രാജ്യത്ത് വലിയ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ ദാരുണമായ സംഭവം.

ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന് സമീപത്തെ നെൽപ്പാടത്ത് ഒരു യുവതിയെ തെരുവ് നായകൾ ആക്രമിക്കുന്നുണ്ടെന്ന വിവരം പോലീസിന് ലഭിക്കുകയായിരുന്നു. ഉടൻ തന്നെ ഹത എസ്എച്ച്ഒ രാംസഹായ് ചൗഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി വടിയുപയോഗിച്ച് നായകളെ തുരത്തി ഓടിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല.

സുപ്രീം കോടതിയുടെ ഉത്തരവിനെച്ചൊല്ലി രാജ്യത്ത് തെരുവ് നായ ആക്രമണങ്ങൾ വലിയ ചർച്ചയാവുന്നതിനിടയിലാണ് ഉത്തർപ്രദേശിൽ 36 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ ആക്രമണം റിപ്പോർട്ട് ചെയ്യുന്നത്. ആഗസ്റ്റ് 11 ന് അമ്രോഹ ജില്ലയിൽ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന എട്ട് വയസ്സുകാരനെ തെരുവ് നായ അക്രമിച്ചിരുന്നു. അമ്രോഹയിൽ നടന്ന ആക്രമണത്തിൽ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

facebook twitter