+

‘ആരോഗ്യമന്ത്രിയെ പുറത്താക്കി കേരളത്തിന്റെ ആരോഗ്യവകുപ്പിനെ രക്ഷിക്കണം’ ; കെ സുധാകരൻ

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് സത്രീ മരിച്ച സംഭവം കേരളത്തിനാകെ അപമാനമെന്ന് കെ സുധാകരൻ എം പി. ഒരു കാലത്ത് ലോകത്തിന് തന്നെ മാതൃകയായ കേരളത്തിലെ പൊതുജന

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് സത്രീ മരിച്ച സംഭവം കേരളത്തിനാകെ അപമാനമെന്ന് കെ സുധാകരൻ എം പി. ഒരു കാലത്ത് ലോകത്തിന് തന്നെ മാതൃകയായ കേരളത്തിലെ പൊതുജന ആരോഗ്യരംഗം നമ്മുടെ മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരുടെ ആതുരാലയമായ ഗവൺമെന്റ് മെഡിക്കൽ കോളജിൽ നടന്ന ഈ ദാരുണ സംഭവത്തിൽ നിന്ന് ആരോഗ്യവകുപ്പിന് ഒഴിഞ്ഞുമാറാനാവില്ലെന്നും കെ സുധാകരൻ പറഞ്ഞു. അപകടം നടന്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ മന്ത്രിമാർ രക്ഷാപ്രവർത്തനം നടത്താതെ ഭരണനേട്ടങ്ങൾ ക്യാമറയിലൂടെ വിളിച്ചുപറയുകയാണ് ചെയ്തത്.

അപകടം നടന്ന സ്ഥലത്ത് കൃത്യമായ പരിശോധന നടത്താതെ, തകർന്ന കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് കേരളത്തോട് വിളിച്ചു പറഞ്ഞ ഈ മന്ത്രിമാർ ഏത് ലോകത്താണ് ജീവിക്കുന്നതെന്നും കെ സുധാകരൻ ചോദിച്ചു. ഈ മന്ത്രിമാർ കേരളത്തിന് അപമാനമാണ് എന്നും അപകടം നടന്ന ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തിയിരുന്നുവെങ്കിൽ ഒരു ജീവൻ രക്ഷിക്കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പി ആർ ഏജൻസികൾ ഊതിവീർപ്പിച്ച ബലൂണിന്റെ പുറത്തിരുന്ന് ഭരണം നടത്തുന്ന പിണറായി വിജയൻ സർക്കാർ അടിയന്തരമായി ആരോഗ്യ മന്ത്രിയെ പുറത്താക്കി കേരളത്തിന്റെ ആരോഗ്യവകുപ്പിനെ രക്ഷിക്കണം എന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

facebook twitter