ന്യൂഡൽഹി: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. വി.എസ് പ്രവർത്തിച്ചത് അരികുവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായെന്നും കേരളത്തിന്റെ വികസനത്തിന് അദ്ദേഹം ഏറെ സംഭവാന നൽകിയെന്നും രാഷ്ട്രപതി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികളോടും തന്റെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. എക്‌സിലൂടെയായിരുന്നു രാഷ്ട്രപതി അനുശോചനം അറിയിച്ചത്.
രാഷ്ട്രപതിയുടെ കുറിപ്പിന്റെ പൂർണരൂപം
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ മരണത്തിൽ ദുഃഖമുണ്ട്. തന്റെ ദീർഘകാല പൊതുജീവിതത്തിൽ ജനങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടത്.
പ്രത്യേകിച്ച് അരികുവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി അദ്ദേഹം പ്രവർത്തിക്കുകയും കേരളത്തിന്റെ വികസനത്തിന് സംഭാവന നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികൾക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.