+

‘കുട്ടികളെ സീറ്റിൽ നിന്നും എഴുന്നേൽപ്പിക്കരുത്, ബസ് കൺസഷൻ സ്വകാര്യ ബസ്സുകളുടെ ഔദാര്യമല്ല’ ; മന്ത്രി വി ശിവൻകുട്ടി

സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളോട് മോശമായി പെരുമാറരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂർ : സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളോട് മോശമായി പെരുമാറരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളോട്മോശമായി പെരുമാറിയാൽ ബസ് ജീവനക്കാർക്കെതിരെകർശന നടപടി എടുക്കുമെന്ന് മന്ത്രിമുന്നറിയിപ്പ് നൽകി. സ്കൂൾകുട്ടികളെ രണ്ടാം തരം പൗരൻമാരായി ബസ് ജീവനക്കാർ കാണരുത്. ബസ് കൺസഷൻ സ്വകാര്യ ബസുകളുടെ ഔദാര്യമല്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

കുട്ടികൾ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തണമെന്നും കുട്ടികളെ സീറ്റിൽ നിന്നും എഴുന്നേൽപ്പിക്കരുതെന്നും മന്ത്രി നിർദേശിച്ചു. കുട്ടികൾക്കുള്ള കൺസഷൻ ഒരു കാരണവശാലും ഒഴിവാക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.

അനുകമ്പയോട് പുറത്താണ് കുട്ടികളെ കൊണ്ടുപോകുന്നതെന്ന നിലപാട് ബസ് ജീവനക്കാർ എടുക്കാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു. കുട്ടികൾക്കെതിരെ മോശമായി പെരുമാറിയെന്നപരാതി കിട്ടിക്കഴിഞ്ഞാൽ കർശനമായ നടപടിയെടുക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.

facebook twitter