വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീൺ/ റൂറൽ ബാങ്കുകളിൽ ഗ്രൂപ് ‘എ’ ഓഫിസർ (സ്കെയിൽ 1, 2, 3), ഗ്രൂപ് ‘ബി’ ഓഫിസ് അസിസ്റ്റന്റ്സ് (മൾട്ടി പർപ്പസ്) തസ്തികകളിൽ പൊതുനിയമനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പെഴ്സണൽ സെലക്ഷൻ (ഐ.ബി.പി.എസ്) അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ibps.inൽ . യോഗ്യതയുള്ള ഉദ്യോഗാർഥിക്ക് ഓഫിസ് അസിസ്റ്റന്റ് തസ്തികക്കും ഓഫിസർ കേഡറിൽ ഏതെങ്കിലും ഒരു തസ്തികക്കുമാണ് അപേക്ഷിക്കാവുന്നത്. ഓരോ തസ്തികയും പ്രത്യേകം ഫീസ് അടച്ച് അപേക്ഷിക്കേണ്ടതാണ്. അതത് സംസ്ഥാനത്തെ പ്രാദേശിക ഭാഷാ പരിജ്ഞാനമുണ്ടായിരിക്കണം.
ഒഴിവുകൾ: വിവിധ സംസ്ഥാന ഗ്രാമീൺ / റൂറൽ ബാങ്കുകളിലായി ഓഫിസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്) തസ്തികയിൽ 7,972 ഒഴിവുകളുണ്ട്. (കേരള ഗ്രാമീൺ ബാങ്കിൽ 350 ഒഴിവുകൾ ലഭ്യമാണ്. ഇതിൽ സംവരണം ചെയ്യാത്ത ഒഴിവുകൾ 182, സംവരണ ഒഴിവുകൾ-എസ്.സി -35, എസ്.ടി-4, ഒ.ബി.സി നോൺക്രീമിലെയർ-94, ഇ.ഡബ്ല്യൂ.എസ്-35)
ഓഫിസർ കേഡറിലുള്ള സ്കെയിലിൽ I, II,III തസ്തികകളിലായി ആകെ 5,251 ഒഴിവുകളാണുള്ളത്. കേഡർ തിരിച്ചുള്ള ഒഴിവുകൾ ചുവടെ
● ഓഫിസർ (സ്കെയിൽ-I): വിവിധ സംസ്ഥാനങ്ങളിലായി 865 ഒഴിവുകൾ, (കേരള ഗ്രാമീൺ ബാങ്കിൽ-250 (എസ്.സി-37, എസ്.ടി-19, ഒ.ബി.സി നോൺക്രീമിലെയർ -67, ഇ.ഡബ്ല്യൂ.എസ്-25, ജനറൽ -102)
● ഓഫിസർ (സ്കെയിൽ-II) (ജനറൽ ബാങ്കിങ്): ഒഴിവുകൾ-865 (കേരള ഗ്രാമീൺ ബാങ്കിൽ-15 (എസ്.സി-2, എസ്.ടി-1,ഒ.ബി.സി നോൺക്രീമിലെയർ-4, ഇ.ഡബ്ല്യൂ.എസ്-1, ജനറൽ -7)
● ഓഫിസർ (സ്കെയിൽ-II) (ഐടി):ഒഴിവുകൾ-87, (കേരളത്തിൽ ഒഴിവില്ല)
● ഓഫിസർ (സ്കെയിൽ II) (സി.എ):ഒഴിവുകൾ-69 (കേരള ഗ്രാമീൺ ബാങ്കിൽ -3 (എസ്.സി-1, ഒ.ബി.സി നോൺക്രീമിലെയർ-1, ജനറൽ-1)
● ഓഫീസർ സ്കെയിൽ-II) (ലോ/ നിയമം): ഒഴിവുകൾ-48 (കേരള ഗ്രാമീൺ ബാങ്കിൽ -5 (എസ്.സി-1, ഒ.ബി.സി നോൺക്രീമിലെയർ-1, ഇ.ഡബ്ല്യൂ.എസ്-1, ജനറൽ-2)
● ഓഫീസർ (സ്കെയിൽ II) (ട്രഷറി മാനേജർ):ഒഴിവുകൾ-16 (കേരള ഗ്രാമീൺ ബാങ്കിൽ-2 (ഒ.ബി.സി നോൺക്രീമിലെയർ -1, ജനറൽ-1)
● ഓഫീസർ സ്കെയിൽ II (മാർക്കറ്റിങ്):ഒഴിവുകൾ 10 (കേരളത്തിൽ ഇല്ല).
● ഓഫിസർ സ്കെയിൽ II (അഗ്രികൾച്ചർ ഓഫിസർ):ഒഴിവുകൾ 50 (കേരളത്തിൽ ഇല്ല).
● ഓഫിസർ സ്കെയിൽ III:ഒഴിവുകൾ 199 (കേരളത്തിൽ ഇല്ല).
എല്ലാ തസ്തികകളിലുമടക്കം ആകെ 13,223 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വിദ്യാഭ്യാസ യോഗ്യത: ഓഫിസ് അസിസ്റ്റന്റ് (മൾട്ടി പർപ്പസ്)-ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദം. കമ്പ്യൂട്ടർ പരിചയം അഭിലഷണീയം. പ്രാദേശിക ഭാഷ പരിജ്ഞാനം വേണം. പ്രായപരിധി 18-28. ഓഫിസർ (സ്കെയിൽ I) (അസി.മാനേജർ))-ഏതെങ്കിലും വിഷയത്തിൽ ബിരുദം. (അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, എൻജിനീയറിങ്, ഐ.ടി, മാനേജ്മെന്റ്, ലോ/നിയമം, ഇക്കണോമിക്സ്, അക്കൗണ്ടൻസി മുതലായ വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും). പ്രായപരിധി 18-30. ബാങ്ക്/ധനകാര്യ സ്ഥാപനത്തിൽ ഓഫിസറായി 2 വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. പ്രായപരിധി 21-32 വയസ്സ്.
ഓഫിസർ (സ്കെയിൽ II) (ജനറൽ ബാങ്കിങ് ഓഫിസർ/മാനേജർ))-ഏതെങ്കിലും വിഷയത്തിൽ മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദം. ബാങ്കിങ്, ഫിനാൻസ്, മാർക്കറ്റിങ്, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി സയൻസ്, ഐ.ടി, മാനേജ്മെന്റ്, ലോ, ഇക്കണോമിക്സ്, അക്കൗണ്ടൻസി മുതലായ വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് മുൻഗണന. ബാങ്ക്/ധനകാര്യ സ്ഥാപനത്തിൽ ഓഫിസറായി രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. പ്രായപരിധി 21-32.
ഓഫിസർ (സ്കെയിൽ II) (ഐ.ടി)-ഇലക്ട്രോണിക്സ്/കമ്യൂണിക്കേഷൻ/കമ്പ്യൂട്ടർ സയൻസ്/ഐ.ടി) മൊത്തം 50 ശതമാനം മാർക്കിൽ കുറയാത്ത ബാച്ചിലേഴ്സ് ബിരുദം. എ.എസ്.പി, പി.എച്ച്.പി, സി++, ജാവ, വി.ബി, വി.സി, ഒ.സി.പി മുതലായ സർട്ടിഫിക്കറ്റ് അഭിലഷണീയം. ബന്ധപ്പെട്ട മേഖലയിൽ ഒരുവർഷത്തെ പ്രവൃത്തി പരിചയമുണ്ടാകണം. പ്രായപരിധി 21-32 വയസ്സ്.
ഓഫിസർ/സി.എ (ചാർട്ടേഡ് അക്കൗണ്ടന്റ്)-ഐ.സി.എ.ഐ സർട്ടിഫൈഡ് അസോസിയേറ്റ് + ചാർട്ട് അക്കൗണ്ടന്റായി ഒരു വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 21-32 വയസ്സ്. ലോ ഓഫിസർ-നിയമ ബിരുദം (മൊത്തം 50 ശതമാനം മാർക്കിൽ കുറയരുത്). അഭിഭാഷകർ/ലോ ഓഫിസർ ആയി രണ്ടുവർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായം 21-32.
ട്രഷറി മാനേജർ-സി.എ/എം.ബി.എ (ഫിനാൻസ്), ഒരുവർഷത്തെ പരിചയം. പ്രായം 21-32. മാർക്കറ്റിങ് ഓഫിസർ-എം.ബി.എ (മാർക്കറ്റിങ്), ഒരു വർഷത്തെ പ്രവൃത്തി പരിചയം. അഗ്രികൾച്ചറൽ ഓഫിസർ-അഗ്രികൾച്ചർ/ഹോർട്ടികൾചർ/ഡെയറി/അനിമൽ ഡിസ്പെൻസറി/ഫോറസ്ട്രി/വെറ്ററിനറി സയൻസ്/അഗ്രികൾച്ചറൽ എൻജിനീയറിങ്/പീഡികൾച്ചർ എന്നിവയിൽ മൊത്തം 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദം. രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. പ്രായം 21-32.
ഓഫിസർ സ്കെയിൽ III: സീനിയർ മാനേജർ- ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദം (അഗ്രികൾച്ചർ ബാങ്കിങ്, ഫിനാൻസ്, മാർക്കറ്റിങ്, ഫോറസ്ട്രി, വെറ്ററിനറി സയൻസ്, ഐ.ടി, മാനേജ്മെന്റ്, ലോ ഇക്കണോമിക്സ് മുതലായ വിഷയങ്ങളിൽ ബിരുദം-ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന. ബാങ്ക്-ധനകാര്യ സ്ഥാപനങ്ങളിൽ ഓഫിസറായി അഞ്ചുവർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായം: 21-40.
നിയമാനുസൃത വയസ്സിളവുണ്ട്. വിശദമായ യോഗ്യത, മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങളും ശമ്പളം, സംവരണം, അടക്കമുള്ള വിവരങ്ങളും റിക്രൂട്ട്മെന്റ് വിജ്ഞാപനത്തിലുണ്ട്. അപേക്ഷാ ഫീസ്:ജി.എസ്.ടി ഉൾപ്പെടെ 850 രൂപ. എസ്.സി-എസ്.ടി-പിഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 175 രൂപ മതി. ഓൺലൈനിൽ സെപ്റ്റംബർ 21 വരെ അപേക്ഷിക്കാവുന്നതാണ്.
സെലക്ഷൻ ടെസ്റ്റിന് (പ്രിലിമിനറി) ആലപ്പുഴ, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ നഗരങ്ങളിലും മെയിൻ പരീക്ഷക്ക് എറണാകുളം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂർ നഗരങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും