നാഷണൽ ആയുഷ് മിഷന് കീഴിൽ വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു . ജില്ല പ്രോഗ്രാം മാനേജ്മെന്റ് ആന്റ് സപ്പോർട്ടിങ് യൂണിറ്റിലേക്കുള്ള കരാർ നിയമനവും, നാഷണൽ ആയുഷ് മിഷൻ കാരുണ്യ പദ്ധതിയിലേക്ക് മറ്റൊരു ഒഴിവുമാണ് വന്നിട്ടുള്ളത്. രണ്ട് വകുപ്പുകളിലേക്കും നാഷണൽ ആയുഷ് മിഷൻ വെബ്സെെറ്റ് മുഖേനയാണ് അപേക്ഷ നൽകേണ്ടത്. വിശദവിവരങ്ങൾ ചുവടെ,
1. ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആൻഡ് സപ്പോർട്ടിംഗ് യൂണിറ്റ്
നാഷണൽ ആയുഷ് മിഷന്റെ ജില്ലയിലെ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആൻഡ് സപ്പോർട്ടിംഗ് യൂണിറ്റിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തെറാപ്പിസ്റ്റ് , മൾട്ടി പർപ്പസ് വർക്കർ, യോഗ ഡെമോൺസ്‌ട്രേറ്റർ തസ്തികകളിലാണ് ഒഴിവുകൾ.
യോഗ്യത
തെറാപ്പിസ്റ്റ് (പുരുഷൻ): കേരള സർക്കാരിന്റെ ആയുർവേദ തെറാപിസ്റ്റ് കോഴ്‌സ് (ഡിഎഎംഇ അംഗീകാരം) / നാരിപ് ചെറുതുരുത്തിയുടെ ഒരു വർഷത്തെ ആയുർവേദ തെറാപിസ്റ്റ് കോഴ്‌സ് . പ്രായപരിധി 2025 ജൂലൈ രണ്ടിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 14700 രൂപ.
മൾട്ടി പർപ്പസ് വർക്കർ: സർട്ടിഫിക്കറ്റ് ഇൻ അസിസ്റ്റന്റ് ഫിസിയോതെറാപ്പി / വിഎച്ച്എസ്ഇ ഫിസിയോതെറാപ്പി / എഎൻഎം വിത്ത് കമ്പ്യൂട്ടർ നോളജ്. പ്രായപരിധി 2025 ജൂലൈ രണ്ടിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 13500 രൂപ.
യോഗ ഡെമോൺസ്‌ട്രേറ്റർ: അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുളള ബിഎൻവൈഎസ് /എംഎസ്‌സി (യോഗ) /എം ഫിൽ (യോഗ). നൈപുണ്യ പരിശോധനാ യോഗ്യത നിർബന്ധം.പ്രായപരിധി 2025 ജൂലൈ രണ്ടിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 13500
താൽപര്യമുള്ളവർ www.nam.kerala.gov.in-careers എന്ന വെബ്സെെറ്റ് മുഖേന ജൂലെെ 15ന് മുൻപായി അപേക്ഷ നൽകണം.
2) നാഷണൽ ആയുഷ് മിഷൻ കാരുണ്യ പദ്ധതി
നാഷണൽ ആയുഷ് മിഷൻ കാരുണ്യ പദ്ധതിയിലേക്ക് ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആൻഡ് സപ്പോർട്ടിംഗ് യൂണിറ്റിൽ മൾട്ടി പർപ്പസ് വർക്കറെ നിയമിക്കും. ജൂലെെ 11ന് മുൻപായി അപേക്ഷ നൽകണം.
യോഗ്യത: ബി.എസ്.സി നഴ്‌സിംഗ്/ജി.എൻ.എം, ഒരു വർഷത്തെ ബി.സി.സി.പി.എൻ/സി.സി.സി.പി.എൻ, കമ്പ്യൂട്ടർ പരിജ്ഞാനം.
പ്രായപരിധി 2025 ജൂൺ 27 ൽ 40 വയസ് കവിയരുത്.
അപേക്ഷ
യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസ്, നാഷണൽ ആയുഷ് മിഷൻ, ജില്ല മെഡിക്കൽ ഓഫീസ്, ഇൻഡ്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ആശ്രാമം 691002 വിലാസത്തിൽ ജൂലൈ 11നകം ലഭ്യമാക്കണം. അപേക്ഷാ ഫോം www.nam.kerala.gov.in ൽ ലഭിക്കും