‘പിന്നാക്ക വിഭാഗ കമ്മീഷനുകളിലെ ഒഴിവ് നികത്തണം’ ; രാഹുല്‍ ഗാന്ധി

02:00 PM Mar 04, 2025 | Neha Nair

ഡല്‍ഹി : പിന്നാക്ക വിഭാഗ കമ്മീഷനുകളിലെ ഒഴിവ് നികത്തണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദേശീയ പട്ടിക ജാതി കമ്മീഷന്‍, പിന്നാക്ക ക്ഷേമ കമ്മീഷന്‍ എന്നിവയിലെ ഒഴിവുകള്‍ നികത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്ത് നല്‍കി. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ വീരേന്ദര്‍ കുമാറിനാണ് കത്ത് നല്‍കിയത്.

കമ്മീഷനുകളെ ഒഴിവുകള്‍ മനപ്പൂര്‍വം നികത്താത്തത് കേന്ദ്ര സര്‍ക്കാറിന്റെ ദളിത് വിരുദ്ധ മനോഭാവമെന്നും വിമര്‍ശനം. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ പരമായ ഉത്തരവാദിത്വം പാലിക്കണമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.