ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന ‘ഒരു വടക്കൻ തേരോട്ടം’ ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.ഹസീന എസ് കാനം എഴുതിയ വരികൾക്ക് ബേബി,ടാൻസൻ എന്നിവർ സംഗീതം പകർന്ന് ഹരിശങ്കർ,ശ്രീജ ദിനേശ് എന്നിവർ ആലപിച്ച ‘ ഇടനെഞ്ചിലെ മോഹം……’ എന്ന ഗാനമാണ് റിലീസായത്.
ധ്യാനിന്റെ സ്ഥിരം സിനിമകളിൽ നിന്നും വ്യത്യസ്തമായി ഒരു പുതുമ ഫീൽ ചെയ്യുന്ന ഫാമിലി എന്റർടെയ്നർ ചിത്രമാണ് ‘ഒരു വടക്കൻ തേരോട്ടം ‘
‘നിത്യ ഹരിത നായകൻ’ എന്ന ചിത്രത്തിന് ശേഷം ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു വടക്കൻ തേരോട്ടം’ .ഓപ്പൺ ആർട്ട് ക്രിയേഷൻസ് ന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എഴുതിയിരിക്കുന്നത് നവാഗതനായ സനു അശോക് ആണ്.പുതുമുഖനടി ദിൽന രാമകൃഷ്ണൻ ആണ് ധ്യാനിന്റെ നായികയായി എത്തുന്നത്.
ചിത്രത്തിൽ മാളവിക മേനോൻ, സുധീർ പറവൂർ, ധർമ്മജൻ ബോൾഗാട്ടി, സലിം ഹസൻ, വിജയകുമാർ, ദിലീപ് മേനോൻ , കോഴിക്കോട് നാരായണൻ നായർ, ദിനേശ് പണിക്കർ, കൂടാതെ തെലുങ്കിൽ നിന്നും ആനന്ദ്, തമിഴ് താരം രാജ് കപൂർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.കോഴിക്കോട്, വടകര, ഒഞ്ചിയം,എടച്ചേരി, ഏറാമല, ഇരിങ്ങണ്ണൂർ, ചോറോട്, ഒറ്റപ്പാലം, തുടങ്ങിയ ലൊക്കേഷനുകളിൽ പൂർത്തീകരിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പവി കെ പവൻ നിർവ്വഹിക്കുന്നു. എഡിറ്റിങ്ങ് ജിതിൻ ഡി കെ.