നവി മുംബൈ: വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ അയൽവാസിയായ വാൻ ഡ്രൈവർ പിടിയിൽ . പെൺകുട്ടി കോളജിലേക്ക് പോകുമ്പോൾ അയൽപക്കത്ത് താമസിക്കുന്ന പ്രതി പെൺകുട്ടിയെ പ്രലോഭിപ്പിച്ച് സ്കൂൾ വാനിലേക്ക് കയറ്റിക്കൊണ്ടുപോവുകയായിരുന്നു.
ശേഷം ചിഞ്ച്വാലി ശിവാരയിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പൊലീസ് പറഞ്ഞു. മാർച്ച് മൂന്നിന് പനവേലിലാണ് പരാതിക്കിരയായ സംഭവം നടന്നത്. ഭാരതീയ ന്യായ് സംഹിത, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം വ്യാഴാഴ്ച കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.
വ്യാഴാഴ്ചയാണ് പീഡനത്തെക്കുറിച്ച് പെൺകുട്ടി മാതാപിതാക്കളെ അറിയിച്ചത്. മാർച്ച് 18 വരെ ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Trending :