+

വന്ദേഭാരത് യാത്രക്കാർക്ക് ട്രെയിനെത്തുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റെടുക്കാം

ട്രെയിൻ യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത. ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള വന്ദേ ഭാരത് എക്സ്പ്രസ്സുകളിൽ, ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും.

ട്രെയിൻ യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത. ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള വന്ദേ ഭാരത് എക്സ്പ്രസ്സുകളിൽ, ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും.

ഇതിനായി പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിൽ (പിആർഎസ്) ഇന്ത്യൻ റെയിൽവേ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഇടയ്ക്കുള്ള സ്റ്റേഷനുകളിൽനിന്ന് തടസ്സരഹിതമായ കറന്റ് ബുക്കിങ് കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം.

സതേൺ റെയിൽവേ (SR) സോണിന് കീഴിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകളിലാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. "ദക്ഷിണ റെയിൽവേയിൽനിന്ന് സർവീസ് ആരംഭിക്കുന്ന എട്ട് വന്ദേ ഭാരത് ട്രെയിനുകളിൽ ഇടയ്ക്കുള്ള സ്റ്റേഷനുകളിൽനിന്ന് ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപ് വരെ കറന്റ് റിസർവേഷൻ ചെയ്യാൻ സാധിക്കുമെന്ന് സോണൽ റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു.

പുതിയ നിയമപ്രകാരം, വന്ദേ ഭാരത് ട്രെയിനുകളിലെ ഒഴിവുള്ള സീറ്റുകൾ ഇനി ഇടയ്ക്കുള്ള സ്റ്റേഷനുകളിൽനിന്നും കറന്റ് ബുക്കിങ്ങിനായി ലഭ്യമാകും. ഇത് യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരവും ട്രെയിനിലെ സീറ്റുകൾ കൂടുതൽ ഉപയോഗപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.

സതേൺ റെയിൽവേ സോണിന് കീഴിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകൾ

    ട്രെയിൻ നമ്പർ 20631 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ
    ട്രെയിൻ നമ്പർ 20632 തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ
    ട്രെയിൻ നമ്പർ 20627 ചെന്നൈ എഗ്മോർ-നാഗർകോവിൽ
    ട്രെയിൻ നമ്പർ 20628 നാഗർകോവിൽ – ചെന്നൈ എഗ്മോർ
    ട്രെയിൻ നമ്പർ 20642 കോയമ്പത്തൂർ-ബെംഗളൂരു കന്റോൺമെന്റ്
    ട്രെയിൻ നമ്പർ 20646 മംഗളൂരു സെൻട്രൽ-മഡ്ഗാവ്
    ട്രെയിൻ നമ്പർ 20671 മധുര-ബെംഗളൂരു കന്റോൺമെന്റ്
    ട്രെയിൻ നമ്പർ 20677 ഡോ. എംജിആർ ചെന്നൈ സെൻട്രൽ-വിജയവാഡ 


നിലവിൽ, രാജ്യത്തെ വിവിധ റൂട്ടുകളിലായി ആകെ 144 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അഭിപ്രായത്തിൽ, എല്ലാ റൂട്ടുകളിലും വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ 100 ശതമാനത്തിലധികം യാത്രക്കാരുമായാണ് ഓടുന്നത്. "2024-25, 2025-26 സാമ്പത്തിക വർഷങ്ങളിൽ (2025 ജൂൺ വരെ) വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ മൊത്തത്തിലുള്ള ഒക്യുപൻസി യഥാക്രമം 102.01 ശതമാനം, 105.03 ശതമാനം എന്നിങ്ങനെയാണെന്ന് റെയിൽവേ മന്ത്രി കഴിഞ്ഞദിവസം ലോക്സഭയെ അറിയിച്ചിരുന്നു.

facebook twitter