വെറൈറ്റി ക്രിസ്പി ദോശ

09:48 AM Jul 06, 2025 | Kavya Ramachandran

ചേരുവകള്‍

റവ 1 കപ്പ്

തേങ്ങ ചിരകിയത് 1 കപ്പ്

ചെറിയ ഉള്ളി 4 എണ്ണം

പച്ചമുളക് 2 എണ്ണം

ജീരകം അര ടീസ്പൂണ്‍

എണ്ണ ആവശ്യത്തിന്

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

റവ, തേങ്ങ ചിരകിയത്, ചെറിയ ഉള്ളി, പച്ചമുളക് എന്നിവ ഉപ്പും വെള്ളവും യോജിപ്പിക്കുക

ഇത് മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.

ശേഷം അതിലേക്ക് ജീരകം ചേര്‍ക്കുക.

ദോശ മാവിന്റെ പാകത്തില്‍ അരച്ചെടുക്കുക.

പാന്‍ നന്നായി ചൂടായി വരുമ്പോള്‍ അല്‍പം എണ്ണ പുരട്ടുക

തുടര്‍ന്ന് അതിലേക്ക് മാവ് ഒഴിച്ച് അടച്ചു വച്ചു വേവിക്കുക.

മറിച്ചിട്ട ശേഷം നന്നായി മൊരിച്ചെടുക്കുക