+

പുട്ടിൽ ഒരു വെറൈറ്റി ആയാലോ?

മൈദ പുട്ട് മൈദ – 2 കപ്പ് ഉപ്പ് – ആവശ്യത്തിന് തിളച്ച വെള്ളം – 1 കപ്പ് (ഉപ്പും പഞ്ചസാരയും ചേർത്ത് തിളപ്പിച്ചത്)

ചേരുവകൾ

മൈദ പുട്ട്

മൈദ – 2 കപ്പ്

ഉപ്പ് – ആവശ്യത്തിന്

തിളച്ച വെള്ളം – 1 കപ്പ് (ഉപ്പും പഞ്ചസാരയും ചേർത്ത് തിളപ്പിച്ചത്)

തേങ്ങ ചിരകിയത്


തയ്യാറാക്കുന്ന വിധം

രണ്ട് കപ്പ് മൈദ മാവ് എടുക്കുക

അതിൽ ഒരു കപ്പ് തിളച്ച വെള്ളം (ആദ്യം ഉപ്പ് ചേർക്കുക, തിളയ്ക്കാറാകുമ്പോൾ ഒരു ടീസ്പൂൺ പഞ്ച സാരയും ചേർത്ത് തിളപ്പിക്കുക) ഒഴിച്ച് കുഴയ്ക്കുക

പിന്നീട് അത് തണുക്കാൻ വയ്ക്കുക

നനച്ചമാവിന്റെ കൂടെ ആറോ ഏഴോ ടേബിൾ സ്പൂൺ മൈദ മാവ് കൂടി ചേർത്ത് മിക്‌സിയുടെ ചെറിയ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക.

പുട്ടുകുറ്റിയിൽ തേങ്ങപീര ചേർത്ത് പുട്ടു പൊടി ഇട്ട് ആവിയിൽ വേവിച്ചെടുക്കുക.
 

facebook twitter