ട്രെയിനിലെ ശൗചാലത്തിനുള്ളില്‍ ഒരു ബാഗിനുള്ളില്‍ തിരുകി വെച്ച നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് ഞെട്ടിപ്പിക്കുന്ന ക്രൂരത.പെണ്‍കുട്ടി സ്വന്തം പിതാവില്‍ നിന്ന് ബലാത്സംഗത്തിനിരയായതും, കുടുംബം അത് മൂടിവെക്കാൻ ശ്രമിച്ചതുമായ കൊടും ക്രൂരതയാണ് പുറത്തുവന്നത്.
പിതാവ് ബലാത്സംഗം ചെയ്തതിനെ തുടർന്ന് ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് ട്രെയിനില്‍ കൊണ്ടുപോകുന്നതിനിടെ ജൂണ്‍ 22 നാണ് കുഞ്ഞ് ജനിച്ചത്.
ട്രെയിൻ വാരണാസിക്ക് സമീപം എത്തിയപ്പോഴാണ് ശൗചാലയത്തില്‍ വെച്ച് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ ബാഗിലാക്കിയ ശേഷം മറ്റൊരു ട്രെയിനിന്റെ ടോയ്ലറ്റില് ഉപേക്ഷിച്ച പെണ്‍കുട്ടിയും കുടുംബവും ഇറങ്ങി പോകുകയായിരുന്നു.
പട്ന-ഛണ്ഡീഗഢ് വേനല്‍ക്കാല പ്രത്യേക ട്രെയിനിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ബറേലിക്ക് സമീപമെത്തിയപ്പോഴാണ് ട്രെയിനിലെ കച്ചവടക്കാർ ഒരു കുഞ്ഞിന്റെ കരച്ചില് കേള്‍ക്കുന്നത്. പൊക്കിള്‍ക്കൊടി മുറഞ്ഞിട്ടില്ലാത്ത കുട്ടിയെ ഇവർ ശൗചാലയത്തില്‍നിന്ന് കണ്ടെടുത്തു.
ഉടൻ തന്നെ ട്രെയിനിലെ ടിക്കറ്റ് പരിശോധകരെ സമീപിച്ചു. കനത്ത ചൂട് കുഞ്ഞിന്റെ ആരോഗ്യത്തിന് പ്രശ്നമാകുമെന്ന് കരുതി എസി കോച്ചിലേക്ക് കൊണ്ടുപോയി. പിന്നീട് മൊറാദാബാദിലെത്തിയപ്പോള്‍ കുട്ടിക്ക് വൈദ്യസഹായം ലഭ്യമാക്കി.
കുഞ്ഞിനെ ഉപേക്ഷിച്ച ബാഗില്‍നിന്ന് ഒരു സിം കാർഡ് പോലീസ് കണ്ടെടുത്തതാണ് വഴിത്തിരിവായത്. സിംകാർഡിന്റെ ഉടമ പെണ്‍കുട്ടിയുടെ ബന്ധുവായിരുന്നു. പെണ്‍കുട്ടി ബലാത്സംഗത്തെ തുടർന്ന് ഗർഭിണി ആയതാണെന്ന് ഇയാളില്‍നിന്ന് പോലീസിന് വിവരം ലഭിച്ചു. ബിഹാറിലെ ഛപ്രയിലായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം.
തന്റെ പിതാവ് മദ്യപനായാണെന്നും ഗർഭിണികും മുമ്ബ് ഒരു വർഷത്തിലേറെയായി തന്നെ ലൈംഗികമായിപീഡിപ്പിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.