+

നോര്‍ത്തിന്ത്യന്‍ സ്‌പെഷ്യല്‍ ബെയ്ന്‍ഗണ്‍ ബര്‍ത്ത തയ്യാറാക്കാം

ചേരുവകള്‍ വലിയ വഴുതനങ്ങ-1 സവാള-1 തക്കാളി-1 വെളുത്തുള്ളി-8 ഇഞ്ചി പേസ്റ്റ്-ഒരു ടീസ്പൂണ്‍


ചേരുവകള്‍
വലിയ വഴുതനങ്ങ-1
സവാള-1
തക്കാളി-1
വെളുത്തുള്ളി-8
ഇഞ്ചി പേസ്റ്റ്-ഒരു ടീസ്പൂണ്‍
പച്ചമുളക്-3
ജീരകപ്പൊടി-ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-അര ടീസ്പൂണ്‍
ഉപ്പ്
മല്ലിയില
എണ്ണ
തയാറാക്കുന്ന വിധം
വഴുതനങ്ങ നല്ലപോലെ കഴുകിത്തുടയ്ക്കു. ഇത് കത്തി കൊണ്ടു വരയുക. അല്‍പം എണ്ണ വഴുതനങ്ങയുടെ പുറത്തു പുരട്ടുക.
രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാന്‍ വെളുത്തുള്ളി ഈ വിധത്തില്‍ ഉപയോഗിക്കൂരക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാന്‍ വെളുത്തുള്ളി ഈ വിധത്തില്‍ ഉപയോഗിക്കൂ
ഗ്യാസ് കത്തിച്ച് വഴുതനങ്ങ തീയിനു മുകളില്‍ വച്ച് അല്‍പനേരം ചുട്ടെടുക്കുക. എല്ലാ വശങ്ങളും തിരിച്ചിട്ടു ചുട്ടെടുക്കണം. ഇതിന്റെ പുറംതൊലി പൊളിച്ചെടുത്തു മാറ്റാന്‍ സാധിയ്ക്കുന്ന വിധത്തില്‍ ചുട്ടെടുക്കുക.
ഇത് തണുത്തു കഴിഞ്ഞാല്‍ പുറംതൊലി നീക്കം ചെയ്യണം. ഈ വഴുതനങ്ങ തണുത്ത വെള്ളത്തിലിട്ടു വച്ചാല്‍ തൊലി പെട്ടെന്നു നീക്കം ചെയ്യുവാന്‍ സാധിയ്ക്കും. തൊലി കളഞ്ഞ ശേഷം ഇത് കൈ കൊണ്ട് ഉടച്ചെടുക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതില്‍ സവാള, വെളുത്തുള്ളി എന്നിവയിട്ടു വഴറ്റണം. പിന്നീട് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മസാലപ്പൊടികള്‍, ഉപ്പ് എന്നിയിട്ടു വഴങ്ങുക. പിന്നീട് തക്കാളി ചേര്‍ത്തും വഴറ്റണം.
മുകളിലെ മസാലക്കൂട്ടിലേയ്ക്ക് മാഷ് ചെയ്ത വഴുതനങ്ങ ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ ഇളക്കി അല്‍പനേരം വേവിയ്ക്കുക. പിന്നീട് മല്ലിയില ചേര്‍ത്ത് വാങ്ങി വയ്ക്കാം. ചപ്പാത്തിയ്ക്കൊപ്പം കഴിയ്ക്കാന്‍ സ്വാദേറിയ ബെയ്ന്‍ഗണ്‍ ബര്‍ത്ത തയ്യാര്‍.

facebook twitter