വെറൈറ്റി രീതിയില്‍ മുട്ട റോസ്റ്റ് ഉണ്ടാക്കിയാലോ ?

04:05 PM Aug 11, 2025 | Kavya Ramachandran


ചേരുവകള്‍

മുട്ട – 3 എണ്ണം (പുഴുങ്ങിയത്)

സവാള – 2 വലുത്

ഇഞ്ചി – ചെറിയ കഷണം

വെളുത്തുള്ളി – 4 അല്ലി

പച്ചമുളക് – 2 എണ്ണം കീറിയത്

തക്കാളി – 1 മീഡിയം

കറിവേപ്പില – 1തണ്ട്

കടുക് – 1/4 ടീസ്പൂണ്‍

മുളകുപൊടി – 2 ടീസ്പൂണ്‍

മല്ലിപ്പൊടി – 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1/8 ടീസ്പൂണ്‍

പെരുജീരകം പൊടിച്ചത് – 1/2 ടീസ്പൂണ്‍

കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍

ഗരംമസാല – 1/8 ടീസ്പൂണ്‍

എണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – അവിശ്യത്തിന്

വെള്ളം – 1/2 കപ്പ്

തയാറാക്കുന്ന വിധം

വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക.

ഇതിലേക്ക് കറിവേപ്പില, സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് അരിഞ്ഞത് ചേര്‍ക്കുക.

ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് സവാള വഴറ്റി എടുക്കുക.

ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, പെരുംജീരകം പൊടിച്ചത്, കുരുമുളകു പൊടി, ഗരംമസാലപ്പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക.

ഇതിലേക്ക് തക്കാളി അരിഞ്ഞതും വെള്ളവും ചേര്‍ത്ത് വേവിച്ച് എടുക്കുക.

മസാലയിലേക്ക് പുഴുങ്ങിയ മുട്ട ചേര്‍ത്ത് നന്നായി മസാല ഇളക്കി യോജിപ്പിക്കുക