ബോളിവുഡിന്റെ സ്പൈ ത്രില്ലർ വാർ 2, ലോകേഷിന്റെ സൂപ്പർ സ്റ്റാർ ചിത്രം കൂലിയും ഒന്നിച്ചെത്തുമ്പോൾ ഇന്ത്യൻ സിനിമ കണ്ട് ഏറ്റവും വലിയ ക്ലാഷിനാണ് ബോക്സോഫീസ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. രണ്ട് ഇൻഡസ്ട്രി ഹിറ്റുകൾക്ക് ശേഷമാണ് രജിനികാന്തിനെ നായകനാക്കി ലോകേഷ് ഹിറ്റ് കൂലി ഒരുക്കുന്നത്.
അഡ്വാൻസ് ബുക്കിങ്ങിലൂടെ കൂലി ഇതുവരെ അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം അൻപത് കോടി കളക്ഷൻ നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വാർ 2വിന്റെ അഡ്വാൻസ് ബുക്കിങ്ങ് ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. കൂലിയുടെ ഹിന്ദി ഡബ്ബിന്റെ ബുക്കിങ്ങും മന്ദഗതിയിലാണ് നീങ്ങുന്നത്. യഷ് രാജ് ഫിലിംസ് ഒരുക്കുന്ന വാർ 2വിനായി ഇന്ത്യയിലെ എല്ലാ ഐമാക്സ് സ്‌ക്രീനും സ്വന്തമാക്കിയിട്ടുണ്ട്. ഹൃതിക് റോഷനും ജൂനിയർ എൻ.ടി.ആറുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
റീലീസിന് മുമ്പ് തന്നെ കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് കൂലി. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വമ്പൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്തായാലും കുറച്ച് ദിവസങ്ങൾക്കുള്ളിൽ അറിയാം ക്ലാഷ് ആര് തൂക്കുമെന്ന്.