വഴുതന വെറുക്കുന്നവർക്കും Wow പറയും , ഇങ്ങനെ തയ്യാറാക്കിയാൽ

11:00 AM Dec 06, 2025 | Neha Nair

വെറൈറ്റിയായി വഴുതനങ്ങ മസാല തയാറാക്കിയാലോ? പാചകം ചെയ്യാൻ അറിയുന്നവർ ചെയ്‌താൽ മാത്രമേ വഴുതന രുചികരമായ ഒന്നായി മാറുകയുള്ളൂ. എങ്ങനെയെന്ന് നോക്കാം. 

വഴുതനങ്ങ കഴുകി ചെറുതായി ചതുരാകൃതിയിൽ മുറിച്ചെടുക്കാം. അതിൽ ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ച് വെള്ള ഊറ്റി കളയാം. വഴുതനയുടെ കറ പോകാൻ ഇങ്ങനെ ചെയ്യാം. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചേർത്ത് ചൂടാകുമ്പോൾ കടുകും വറ്റൽമുളകും ഒരു പച്ചമുളകും ചേർക്കാം. ശേഷം സവാള നീളത്തിൽ അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി വഴറ്റാം. ആവശ്യത്തിനുള്ള ഉപ്പും ചേർക്കാം.

അതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളിയും ചേർക്കണം. ശേഷം ആവശ്യത്തിനുള്ള മഞ്ഞപൊടിയും മുളക്പൊടിയും ഗരം മസാലയും ചേർത്ത് നന്നായി വഴറ്റാം. നന്നായി വഴന്ന് വരുമ്പോൾ വഴുതനങ്ങ ചേർക്കണം. നന്നായി മാസലകൂട്ടുമായി യോജിപ്പിച്ച് അടച്ച്‍‍വയ്ക്കാം. കുഴഞ്ഞ് പോകാതചെ വഴുതനങ്ങ മസാല റെഡിയാക്കാം. ചോറിന് സൂപ്പറാണ്. 

Trending :