+

രജിസ്ട്രാർ സ്ഥാനത്ത് മിനി കാപ്പനോട് തൽക്കാലം തുടരാൻ നിർദേശിച്ച് വിസി

കേരള സർവകലാശാല രജിസ്ട്രാർ സ്ഥാനത്ത് മിനി കാപ്പനോട് തൽക്കാലം തുടരാൻ വിസിയുടെ നിർദ്ദേശം. തന്നെ രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നായിരുന്നു മിനികാപ്പന്റെ ആവശ്യം.

കേരള സർവകലാശാല രജിസ്ട്രാർ സ്ഥാനത്ത് മിനി കാപ്പനോട് തൽക്കാലം തുടരാൻ വിസിയുടെ നിർദ്ദേശം. തന്നെ രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നായിരുന്നു മിനികാപ്പന്റെ ആവശ്യം. പകരം ക്രമീകരണം ഒരുക്കാമെന്നും വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ മിനി കാപ്പന് ഉറപ്പ് നൽകി.

മിനി കാപ്പന് താത്പര്യമില്ലെന്ന് അറിയിച്ചതോടെ മൂന്നാമത് ഒരാളുടെ നിയമനത്തിന്റെ സാധ്യതകളാണ് വിസി ആരായുന്നത്. അതേസമയം വിഷയത്തെ നിയമപരമായി നേരിടാനാണ് സിൻഡിക്കേറ്റ് രജിസ്ട്രാർ കെ എസ് അനിൽകുമാറിന്‍റെയും തീരുമാനം.മിനി കാപ്പനി ലേയ്ക്കുള്ള ഫയൽ നീക്കം ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ തടഞ്ഞതിന് പിന്നാലെ തന്നെ ഒഴിവാക്കണമെന്ന് മിനി കാപ്പൻ ആവശ്യം ഉന്നയിച്ചിരുന്നു.

അതേസമയം സിൻഡിക്കേറ്റ് സസ്പെൻഷൻ റദ്ദാക്കിയ രജിസ്ട്രാർ കെ എസ് അനിൽകുമാർ അയക്കുന്ന ഫയലുകൾ വി സി തീരുമാനമെടുക്കാതെ തിരിച്ചയക്കുകയാണ്. ജോയിന്റ് രജിസ്ട്രാറുമാരോട് നേരിട്ട് ഫയൽ അയക്കാൻ ആണ് വീണ്ടും വിസി നിർദ്ദേശിക്കുന്നത്. സിൻഡിക്കേറ്റ് യോഗം ഉടൻ ചേരേണ്ടതില്ല എന്നാണ് വിസിയുടെ തീരുമാനം.

അതിനിടയിൽ അടിയന്തര സിൻഡിക്കേറ്റ് യോഗം ആവശ്യപ്പെട്ടുള്ള ഇടത് അംഗങ്ങളുടെ കത്തും വൈസ് ചാൻസലർ തള്ളി. പക്ഷേ സിൻഡിക്കേറ്റ് യോഗമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇടതുപക്ഷ അംഗങ്ങൾ. വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ഡോ. മോഹനൻ കുന്നുമ്മൽ തിങ്കളാഴ്ച സർവകലാശാല ആസ്ഥാനത്തെത്തും. വൈസ് ചാൻസലർ എത്തുമ്പോൾ ശക്തമായി പ്രതിഷേധിക്കാനാണ് എസ് എഫ് ഐ യുടെ തീരുമാനം. 

facebook twitter